Latest News

ആ സംവിധായകർ റൂമിലേക്ക് തന്നെ വിളിച്ചു വരുത്തി; വെളിപ്പെടുത്തലുമായി നടി നീന കുറുപ്പ്

Malayalilife
ആ സംവിധായകർ റൂമിലേക്ക്  തന്നെ വിളിച്ചു വരുത്തി; വെളിപ്പെടുത്തലുമായി നടി നീന കുറുപ്പ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി നീന കുറുപ്പ്. മിനിസ്ക്രീനിലൂടെയും, അവതാരകയായും, നായികയായുമെല്ലാം താരം പ്രേക്ഷമനസ്സിൽ ഇടം നേടുകയും ചെയ്തിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് സിനിമയിലേക്കുള്ള പ്രവേശന വേളയിൽ ലഭിച്ചിരുന്നതും. നായികയുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെയായി നീന വെള്ളിത്തിരയിൽ ഒരുകാലത്ത് സജീവമായിരുന്നു. എന്നാൽ ഇപ്പോൾ നടി നേരിട്ട കാസ്റ്റിംഗ് കൗച്ചിന്ന് തോന്നിപ്പിക്കുന്ന രസകരമായ സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്.

നീനകുറിപ്പിന്റെ ഈ രസകരമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത് റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം പഞ്ചാബി ഹൗസിന്റെ ലൊക്കേഷനിൽ വച്ചാണ്. സിനിമ ജീവിതം അവസാനിപ്പിക്കാനിരിക്കെയാണ് നീനയെ തേടി പുതി. യൊരു ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. അങ്ങനെ ഒരു ദിവസം രാത്രി ലൊക്കേഷനിൽ  നീന എത്തുകയും ചെയ്‌തു.സാധാരണ ലഭിക്കാറുള്ള വേഷം പോലെ പ്രാധാന്യമുള്ള വേഷമാകില്ല എന്ന് മനസിലുറപ്പിച്ചാണ് അവിടേക്ക് എത്തിയിരുന്നത്.ചെറിയ എന്ത് കാരണം ഉണ്ടായാലും റോൾ ഉപേക്ഷിച്ച് സ്ഥലം വിടാൻ തയാറായി നിന്ന സമയം  പ്രൊഡക്ഷൻ കൺട്രോളർ സംവിധായകൻ തൊട്ടടുത്ത റൂമിൽ ഉണ്ടെന്നും അങ്ങോട്ട് ചെല്ലാനും ആവശ്യപ്പെട്ടു.

പ്രൊഡക്ഷൻ കൺട്രോളറുടെ വാക്ക് കേട്ട് ദേഷ്യമാണ് വന്നത് രാത്രി സംവിധായകൻ റൂമിലേക്ക് വിളിക്കുന്നത് നല്ല ഏർപ്പാടിനല്ല എന്ന് കരുതി അയാളോട് രണ്ട് വർത്താനം കൂടി പറയാൻ വേണ്ടി മടിച്ചാണെങ്കിലും റൂമിലേക്ക് താൻ  ചെന്നത്.

പക്ഷെ പേടിച്ചാണ് റൂമിലെത്തിയതെങ്കിലും അവിടെ കണ്ടത് പാവങ്ങളായ രണ്ട് സംവിധായകരെയാണ് റാഫിയെയും മെക്കാർട്ടിനെയും. വിളിച്ച കാര്യം അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടുന്നത് യാത്രയൊക്കെ സുഖമായിരുന്നില്ലേ റൂമിൽ അസൗകര്യമൊന്നും ഇല്ലല്ലോ എന്നുമായിരുന്നു ഇവരുടെ ചോദ്യം. ഇവരുടെ സിനിമയിൽ എന്ത് വേഷമായാലും ചെയ്യും എന്ന് അപ്പോൾ തന്നെ മനസിലുറപ്പിച്ചതായും നീന കുറുപ്പ് പറയുന്നു.

Actress Nina Kurup said an inccident happend in the shooting location

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES