മലയാളത്തിന്റെ പ്രിയ ഹാസ്യ താരമാണ് നടൻ സലിംകുമാർ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ ഫെയ്സ് ആപ്പില്‍ നൂതന പരീക്ഷണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു സമയം വരെ ഫെയ്സ് ആപ്പ് ട്രെൻഡിങ് ആയപ്പോൾ സ്വന്തം മുഖം വയസ്സാക്കിയും ചെറുപ്പമാക്കിയുമൊക്കെ പരീക്ഷണങ്ങളുമായി പലരും രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലോക്ഡൗൺ ഘട്ടത്തിൽ സമയം ചിലവിടുന്നതിന്റെ ഭാഗമായി നടൻ സലിം കുമാറും ചില ഫെയ്സ് ആപ്പ് പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്.
മലയാള സിനിമയിലെ പല നടന്മാരുടെ മുഖവും സ്വന്തം മുഖവും ഫെയ്സ് ആപ്പ് ഉപയോഗിച്ച് പെൺ വേഷത്തിൽ ആക്കിയിരിക്കുകയാണ് താരം ഇപ്പോൾ. എന്നാൽ ഏറ്റവും മനോഹരമായിരിക്കുന്നത് കുഞ്ചാക്കോ ബോബനാണെന്ന അഭിപ്രായവും വരുന്നുണ്ട്. സലിം കുമാറിന്റെ ഈ പരീക്ഷത്തിന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ബിജു മേനോൻ, ഉണ്ണിമുകുന്ദൻ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, വിനീത് ശ്രീനിവാസൻ, സൗബിൻ ഷാഹിർ എന്നിവരും ഇരകളായി മാറിയിരുന്നു. കുമാർ സണ്ണി വെയ്ൻ, ഷെയ്ൻ നിഗം, ജോജു ജോർജ്, ശ്രീനിവാസൻ, ടൊവിനോ തോമസ്, ഇന്ദ്രജിത്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, ജയസൂര്യ, സായികുമാർ തുടങ്ങി പല നടന്മാരേയും വെറുതെ വിടാൻ തയ്യാറായില്ല.
ഈ ചിത്രങ്ങള്‍ക്ക് ചുവടെ രസകരമായ കമന്‍റുകളുമായി ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്.സണ്ണി വെയ്ൻ സണ്ണി ലിയോൺ തന്നെയെന്നും ദുൽഖര്‍, വാണി വിശ്വനാഥായിട്ടുണ്ടെന്നും ബിജു മേനോൻ സംയുക്താ വർമയെ പോലുണ്ട്, ബിന്ദുജ മേനോൻ എന്നാണ് ഈ കുട്ടിയുടെ പേര്. വല്ല ദേഷ്യമുണ്ടെങ്കിൽ പറഞ്ഞു തീര്‍ത്താൽ പോരേ സലീമേട്ടാ, ആസിഫ് അലി, സൗന്ദര്യയെപ്പോലെയുണ്ട്, ദിലീപിനെ ഉള്‍പ്പെടുത്താമായിരുന്നു തുടങ്ങിയ കമന്റുകളും തന്നെ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ജോജുവിന്റെ ലുക്ക് കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ലെന്നും,നിവിൻ പോളി, മിയ മൽകോവയെ പോലെയുണ്ടെന്നും കൂടുതൽ സൗന്ദര്യം പുരുഷൻമാർക്കാണ് എന്നതിന്‍റെ തെളിവാണിതെന്നും ഉള്ള കമാറ്റുകളും ചിത്രത്തിന് ചുവടെ വരുന്നുമുണ്ട്.