Latest News

ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാന്‍ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്;പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്

Malayalilife
ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാന്‍ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്;പ്രതികരണവുമായി  നടൻ  സന്തോഷ് പണ്ഡിറ്റ്

‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ  ലഭിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം  പ്രേക്ഷകര്‍  കുടുബത്തോടൊപ്പം ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കാന്‍ സാധിച്ച ചിത്രം എന്നാണ് പറയുന്നത്. എന്നാല്‍ ചിത്രം ‘സന്തോഷ് പണ്ഡിറ്റ് സിനിമകള്‍ പോലെ നിലവാരമില്ലാത്തത്’ എന്ന പേരില്‍ റിവ്യു പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ  ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ സിനിമകള്‍ പോലെ നിലവാരമില്ലാത്തത് എന്ന് കൊടുത്ത വാര്‍ത്തയ്ക്ക് മറുപടിയാണ് പണ്ഡിറ്റ് കമന്റിലൂടെ നല്‍കിയിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ കമന്റ്:

ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാന്‍ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്? ഏതെങ്കിലും മഞ്ഞ പത്രം മോശമാണെന്നു പറയുവാന്‍ ”മറുനാടന്‍ മലയാളി”യുടെ നിലവാരമാണെന്ന് അതിനു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിഷമമാകില്ലേ ബ്രദര്‍…

ഏതെങ്കിലും വാര്‍ത്താ അവതാരകന്‍ തറയാണെന്നു സ്ഥാപിക്കുവാന്‍ അങ്ങേര്‍ക്കും സാജന്‍ സക്കറിയയുടെ നിലവാരം ആണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിഷമം ആകില്ലേ? റേറ്റിംഗ് കിട്ടുവാന്‍ തീരെ നിലവാരം താഴ്ന്നു വാര്‍ത്തകള്‍ കൊടുക്കാതിരിക്കുക. എന്തിനും ഒരു മര്യാദ ഒക്കെ ഇല്ലേ ബ്രദര്‍?

To give respect
To take respect

 

Actor santhosh pandit words about movie keshu ee veedintae nathan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES