മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് അലൻസിയർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ഹെവനില്‍ സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടാത്തതിനാലാണ് സിനിമയില്‍ നായികാ കഥാപാത്രം ഇല്ലാതെപോയതെന്ന പരിഹാസവുമായി അലന്‍സിയര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രൊമോഷനുവേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരിഹാസരൂപേണയുള്ള അലന്‍സിയറിന്റെ മറുപടി.
ചിത്രത്തില്‍ വിനയപ്രസാദ് അഭിനയിക്കുന്നുണ്ടെന്നും അവരുടെ കഥാപാത്രത്തെക്കുറിച്ച് പറയാമോ എന്നുമായിരുന്നു ചോദ്യം. വിനയപ്രസാദ് തന്റെ അമ്മയായിട്ടാണ് അഭിനയിക്കുന്നതെന്നും തന്റെ ഭാര്യാ കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ലെന്നും സുരാജ് പറഞ്ഞു.ചിത്രത്തില്‍ നായികാ കഥാപാത്രമില്ലെന്നും ഒരു സ്ത്രീ കഥാപാത്രമേ ഉള്ളൂവെന്നും. സുരാജ് പറയുന്നതിനിടെയായിരുന്നു അലന്‍സിയറിന്റെ ഇടപെടല്‍. ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. ഇദ്ദേഹത്തിന്റെ ഭാര്യയായിട്ട് അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല. നിങ്ങള്‍ എഴുതിക്കോ, അലന്‍സിയര്‍ പറഞ്ഞു.
അഭിജ, ജോയ് മാത്യു, സുധീഷ് തുടങ്ങിയവരും സുരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പി എസ് സുബ്രഹ്‌മണ്യന്‍, ഉണ്ണി ഗോവിന്ദ്‌രാജ് എന്നിവരുടേതാണ് രചന.