മലയാള സിനമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഉണ്ണിമുകുന്ദൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മസില്‍ മാന്‍ എന്ന പേരിന് കൂടി അർഹനാണ്. നിരവധി ശക്തമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളതും. താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ കഥാപാത്രമായിരുന്നു മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന വേഷമായിരുന്നു. എന്നാൽ ഇപ്പോൾ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വിവാഹമെന്നത് തന്റെ ജീവത്തിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ താരം.
നാളുകൾ ഏറെയായി ആരാധകരും സിനിമ ലോകവും എല്ലാം തന്നെ ഉണ്ണിയുടെ വിവാഹകാര്യത്തെ കുറിച്ച് ഉള്ള വാർത്തകൾക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ്. നിരവധി ഗോസ്സിപ്പുകളാണ് നടന്റെ പേരിൽ പുറത്ത് വന്നിരുന്നത്. എന്നാല്‍ അങ്ങനെ ഒന്ന് തന്റെ ജീവിതത്തില്‍ ഉണ്ടാവുമോ എന്ന കാര്യത്തെ കുറിച്ച് വല്യ ഉറപ്പില്ലെന്നാണ് നടൻ ഇപ്പോൾ വ്യക്തമാകുന്നത്.
അഭിനയത്തില്‍ നടൻ സജീവമായ സമയത്തും അച്ഛനും അമ്മയും ഗുജറാത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. അവരെ കാണാന്‍ മിക്കവാറും ആറ് മാസത്തെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞായിരിക്കും പോകുന്നത്. സാധാരണനയുള്ള പതിവ് രണ്ടോ മൂന്നോ മാസത്തെ ബ്രേക്കെടുത്ത് പോയി പതിയെ മടങ്ങി വരുന്നതാണ്. ഒരു ലൊക്കേഷനില്‍ നിന്ന് അടുത്തതിലേക്ക് എന്നാല്‍ മലയാളത്തില്‍ ഇന്‍ഡസ്ട്രിയുടെ ചലനമനുസരിച്ച് പൊയ്‌ക്കോണ്ടേയിരിക്കണം. ആ രീതിയിലാണ് നമ്മുടെ ആളുകളുടെ മനോഭാവവും. ഞാനിവിടെ ഇരിക്കുന്നത് ആരെങ്കിലും കണ്ടാല്‍ ആദ്യത്തെ ചോദ്യം എന്താ സിനിമയൊന്നും ഇല്ലെ എന്നായിരിക്കും. ഒരു ദിവസം ഷൂട്ടില്ലെങ്കില്‍ സിനിമയേയില്ലെന്നാണ് ആളുകൾ സാധാരണയായി കരുതുന്നതും.
മലയാള സിനിമയിലെ രീതി എന്ന് പറയുന്നത് ഒരു സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ അടുത്തതിന്റെ കഥ കേള്‍ക്കുന്നതാണ്. എനിക്കതില്‍ താല്‍പര്യമില്ല. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതെന്ത് കൊണ്ട് സംഭവിച്ചുവെന്ന് ആലോചിക്കാന്‍ സമയം വേണം. അതുപോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് കുടുംബം. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടിയും സമയം ചെലവഴിക്കണം. അവരെല്ലാം ഇപ്പോള്‍ ഒറ്റപ്പാലത്തേക്കെത്തി. മനഃപൂര്‍വ്വല്ലമെങ്കിലും ഈ ബ്രേക്കുകള്‍ ആത്മവിശ്വാസം കൂട്ടാന്‍ സഹായിച്ചിട്ടുണ്ടെന്നത് സത്യമാണ് എന്ന് ഇപ്പോൾ വെളിപ്പെടുകയാണ്.
മാസ് സിനിമകള്‍ ഏറെ ഇഷ്ടമാണ്. എന്നാൽ എന്റെ ആഗ്രഹം പേഴ്‌സണല്‍ ലൈഫില്‍ നടക്കാത്ത എന്ത് കാര്യവും സിനിമയിലൂടെ ചെയ്ത് ഫലിപ്പിക്കണം എന്നാണ്. മാസ് സിനിമ എന്ന് പറയുമ്പോള്‍ പത്ത് ഇരുപത് പേരെ ഒറ്റയ്ക്ക് അടിച്ച് തോല്‍പ്പിക്കു. ഒരു കാമുകി സ്ലോ മോഷനില്‍ കടന്ന് വരിക. അവളുമൊത്ത് പാട്ട് പാടുക, തുടങ്ങിയ ഫാന്റസികളൊക്കെ ഇഷ്ടമാണ്. എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്ന് വരുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. അത് സിനിമയില്‍ സംഭവിക്കുന്നതില്‍ സന്തോഷമുണ്ട്.
വിവാഹക്കാര്യം തന്നെയാണ് എല്ലാവരും ചോദിക്കുന്നത്. ഒന്നാമത് ഈ പ്രായം. ഒന്നും രണ്ടും കുട്ടികളുമൊക്കെ ഇന്‍ഡസ്ട്രിയില്‍ ഇതേ പ്രായത്തിലുള്ള മിക്കവര്‍ക്കും ആയി കഴിഞ്ഞു. ഞാന്‍ മിക്കവാറും ഫ്രീബേര്‍ഡായി തുടരനാണ് സാധ്യത. ഇതുവരെ കല്യാണ പ്രായമായെന്ന് തോന്നിയിട്ടില്ല. മനസ് കൊണ്ട് 15-16 വയസാണ്. അമ്മ ഒരു തവണ ചോദിച്ചു എന്താണ് തീരുമാനമെന്ന്. ഞാന്‍ പറഞ്ഞു ഇതൊക്കെ സംഭവിക്കേണ്ട കാര്യങ്ങളല്ലേ. പ്ലാന്‍ ചെയ്യേണ്ടതല്ലല്ലോയെന്നും താരം വ്യക്തമാക്കി.