നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നാലുമക്കളും ഭാര്യയും രാധികയും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് താരത്തിന്. താരത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. മികച്ച ഒരു ഗായിക കൂടിയാണ് രാധിക. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലെ അവതാരകനായ സുരേഷ് ഗോപി തന്റെ അറിവുകളും അനുഭവങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ദിലീപിനെക്കുറിച്ച് പറയുന്ന സുരേഷ് ഗോപിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദിലീപിനെക്കുറിച്ച് കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപി വെളിപ്പെടുത്തിയത്.
രാഷ്ട്രീയത്തില്‍ സജീവമായതോടെയാണ് സുരേഷ് ഗോപിയെ ആരാധകര്‍ക്ക് മിസ്സ് ചെയ്ത് തുടങ്ങിയത്. തിരക്കുകള്‍ക്കിടയില്‍ തിരിച്ചുവരവിന് അദ്ദേഹവും ശ്രമിച്ചിരുന്നില്ല. പൊതുപരിപാടികളും മറ്റുമായി സജീവമായി മുന്നേറുന്നതിനിടയിലും സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് അവര്‍ ചോദിച്ചിരുന്നു. സിനിമാലോകത്തുനിന്നും ഇത്തരത്തിലുള്ള കാര്യം ചോദിച്ചത് ദിലീപാണെന്ന് താരം പറയുന്നു. മോഹന്‍ലാലോ മമ്മൂട്ടിയോ ഒന്നും തന്നെ വിളിക്കുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടുമില്ല. അത് ചെയ്തത് ദിലീപാണ്.
എന്റെ കാര്യം അവര് നോക്കുന്നില്ലല്ലോ, ലാല്(മോഹൻലാൽ) വിളിച്ചിട്ട് എന്റെ അടുത്ത് ചോദിച്ചിട്ടില്ല ‘നീ എന്തിനാണ് ഈ ഗ്യാപ്പ് ഇടുന്നത് പടങ്ങൾ ചെയ്യും കേട്ടോ' പറയത്തില്ല, മമ്മൂക്കയും പറയത്തില്ല. ദിലീപ് മാത്രമാണ് എന്നെ വിളിച്ച് പറയുന്നത് സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കരുത് നിങ്ങൾ എന്തെങ്കിലും, ഞാൻ ചെയ്യാം പടം വന്ന് ചെയ്യ്... രഞ്ജി ഏട്ടന്റെ അടുത്ത് പറയട്ടെ ? ഷാജിയേട്ടന്റെ അടുത്ത് പറയട്ടെ ?' അപ്പോഴും ദിലീപ് ചോദിക്കുന്നത് അതാണ്.
അപ്പോഴും ദിലീപിന് അറിയാം എന്താണ് ഒരു ആക്ടറിനെ ആക്ടീവായി വൈബറന്റായി നിലനിർത്തുന്നത് എന്താണെന്ന് ദിലീപിന് അറിയാം. കാരണം അവൻ ഒരു ആക്ടറിനേക്കാൾ നല്ല ഒരു ഡയറക്ടറാണ്. ഒരു ഡയറക്ടറിനെയും ആക്ടർനെയുക്കാൾ നല്ല പ്രൊഡ്യൂസറാണ് നല്ല ഒരു ഡിസ്ട്രിബ്യൂട്ടർ ആണ്... ",സുരേഷ് ഗോപി പറയുന്നു.