Latest News

ഒന്നുറക്കെ കരഞ്ഞൂടെ എന്ന് ആരാധകന്‍; മറുപടി നൽകി അഭയ ഹിരണ്‍മയി

Malayalilife
 ഒന്നുറക്കെ കരഞ്ഞൂടെ എന്ന് ആരാധകന്‍; മറുപടി നൽകി  അഭയ ഹിരണ്‍മയി

ഴിഞ്ഞ ദിവസമായിരുന്നു ഗായിക അമൃത സുരേഷിന് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രം സമൂഹമാധ്യമങ്ങൾ കീഴടക്കിയത്. ഇതോടെ ഇരുവരുന്ന തമ്മിൽ  പ്രണയത്തിലാണെന്നും വിവാഹിതരായി തുടങ്ങിയ രീതിയിൽ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എന്നാൽ ഇപ്പോൾ ഗോപി സുന്ദറിന്റെ പങ്കാളി അഭയ ഹിരണ്‍മയിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയും  ഇക്കാര്യമുന്നയിച്ച് ചോദ്യങ്ങൾ ഉയരുകയും ചെയ്തു. എന്നാൽ ഇപ്പോൾ  അതില്‍ ഒരാള്‍ക്ക് ഹിരണ്‍മയി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

 അഭയയുടെ 33ാം ജന്മദിനം ആയിരുന്നു മെയ് 24ന്. സോഷ്യല്‍ മീഡിയയില്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും  പങ്കുവയ്ക്കുകയും ചെയ്തിരുന്നു.  ഗോപി സുന്ദറിനെ ചോദിച്ചുകൊണ്ട് ഇതിന് താഴെയാണ് കമന്റുകള്‍ വന്നത്. എന്നാല്‍ ഇതിലൊന്നും താരം പ്രതികരിച്ചിട്ടുമില്ല. ഒന്ന് ഉറക്കെ കരഞ്ഞൂടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എന്തിന് എന്നായിരുന്നു ഹിരണ്‍മയി മറുപടി കുറിച്ചത്. ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പമായിരുന്നു മറുപടി.

 ഹിരണ്‍മയി ബര്‍ത്ത്‌ഡേ സെലിബ്രേഷന്‍ സംഭവബഹുലമായ വര്‍ഷമായിരുന്നു എന്നു പറഞ്ഞുകൊണ്ടുള്ള കുറിപ്പിലാണ് പങ്കുവച്ചത്. എത്ര സംഭവബഹുലമായ വര്‍ഷം! ഉയര്‍ച്ച താഴ്ചകളുള്ള ഒരു യാത്രയായിരുന്നു അത്. പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്ഥമായി, സമാധാനത്തിലാണ് ഇപ്പോള്‍. മറ്റൊരു രീതിയിലേക്ക് എന്നെ കൊണ്ടുപോയ പ്രകൃതിയുടെ വഴി ആഘോഷിക്കുകയാണ് ഞാന്‍. ഞാന്‍ ഈ പ്രോസസിനെ ഇഷ്ടപ്പെടുന്നു. മികച്ച മ്യുസിഷനും മികച്ച മനുഷ്യനും അതിനേക്കാള്‍ പ്രധാനമായി മികച്ച ആത്മാവുള്ളവളുമായി മാറുമെന്ന് ഉറപ്പുതരുന്നു.- അഭയ ഹിരണ്‍മയി കുറിച്ചു.
 

Abhaya hiranmayi replay for social media comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES