നടി ഗോപികയെ മലയാളികള്‍ക്ക് മറക്കാനാവില്ല. 2002-ല്‍ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തിയ താരം ഫോര്‍ ദി പീപ്പിള്‍, പോത്തന്‍ വാവ, മായാവി, അണ്ണന്‍ തമ്പി, ട്വന്റി ട്വന്റി, വെറുതെ അല്ല ഭാര്യ, സ്വന്തം ലേഖകന്‍, ഭാര്യ അത്ര പോര തുടങ്ങിയ മലയാള സിനിമകളിലൂടേയും കനാകണ്ടേന്‍ വീരാപ്പ് തുടങ്ങിയ തമിഴ് സിനിമകിളിലൂടേയും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്. 2008-ല്‍ ഡോ.അജിലേഷുമായി വിവാഹം കഴിഞ്ഞ നടി പ്രവാസിയാണ്. ഓസ്‌ട്രേലിയയില്‍ താമസമാക്കി നടി 2013-ല്‍ ഭാര്യ അത്ര പോരാ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.
ഇപ്പോഴിത ഏറെ നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.. ഒപ്പം ഭര്‍ത്താവും കുട്ടികളുമുണ്ട്.
ഓസ്‌ട്രേലിയയില്‍ ഡോക്ടറും തിരുവനന്തപുരം സ്വദേശിയുമായ ഡോ. വിജയ് മഹാദേവ് ഒരുക്കുന്ന ഷോര്‍ട് മൂവി ആയ 'കിവുഡ'യുടെ ഓസ്ട്രേലിയയില്‍ നടന്ന പ്രീമിയറില്‍ നടി ഗോപികയും കുടുംബവും പങ്കെടുത്തിരുന്നു.
ഭര്‍ത്താവും ഡോക്ടറുമായ അജിലേഷിന്റെ സുഹൃത്തുക്കളാണ് ഈ ചിത്രത്തിനു പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആമി, എയ്ഡന്‍ എന്നാണ് ഇവരുടെ കുട്ടികളുടെ പേര്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലാണ് ഇപ്പോള്‍ ഇവരുടെ താമസം.
ലോകം മുഴുവന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയുള്ള ത്രില്ലര്‍ ചിത്രമാണ് കിവുഡ. സൗഹൃദക്കൂട്ടായ്മയായ ഓസ്ട്രേലിയന്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്സ് ആണ് സിനിമയുടെ നിര്‍മ്മാണം. വിദേശികളായ അഭിനേതാക്കളും കുറച്ച് മലയാളി പുതുമുഖങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. മാത്യു ഡേവിസ് ആണ് സിനിമയുടെ ഛായാഗ്രഹണം. സിനിമയുടെ ചിത്ര സംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ്. തമിഴിലും മലയാളത്തിലുമായാണ് ഈ ഹ്രസ്വചിത്രം ഒരുങ്ങുന്നത്.