Latest News

ഉടല്‍ സിനിമയുടെ ആദ്യത്തെ പ്രത്യേകത ഇന്ദ്രന്‍സിന്റെ ഭാവ അഭിനയമാണ്;വലിയ ബഹുമാനം ഇന്ദ്രനോട് തോന്നാറുണ്ട്: ഗോകുലം ഗോപാലൻ

Malayalilife
ഉടല്‍ സിനിമയുടെ ആദ്യത്തെ പ്രത്യേകത ഇന്ദ്രന്‍സിന്റെ ഭാവ അഭിനയമാണ്;വലിയ ബഹുമാനം ഇന്ദ്രനോട് തോന്നാറുണ്ട്: ഗോകുലം ഗോപാലൻ

മലയാളം സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഗോകുലം ഗോപാലൻ. എന്നാൽ ഇപ്പോൾ ഉടല്‍ സിനിമയുടെ വലിയ പ്രത്യേകത ഇന്ദ്രന്‍സിന്റെ ഭാവാഭിനയമാണെന്ന് നിര്‍മ്മാതാവ് കൂടിയായ അദ്ദേഹം തുറന്ന് പറഞ്ഞത്.  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഇന്ദ്രന്‍സിന് കഥാപാത്രങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിയുമെന്നും, നടന്റെ മുഖത്തുള്ള ഭാവത്തിന് വളരെ വ്യത്യസ്തതയുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

ഉടല്‍ സിനിമയുടെ ആദ്യത്തെ പ്രത്യേകത ഇന്ദ്രന്‍സിന്റെ ഭാവ അഭിനയമാണ്. ഇന്ദ്രന്റെ ഓരോ ഭാവത്തിനും പ്രത്യേകതയുണ്ട്. അതുകൊണ്ട് തന്നെ എന്റെ ഒരു പടത്തില്‍ അദ്ദേഹത്തിനെ കൊണ്ടുവരണം എന്ന് ഏറെക്കാലമായുള്ള എന്റെ ആഗ്രഹമായിരുന്നു. സിനിമ വെറും കാട്ടികൂട്ടലാകരുത്. വലിയ ബഹുമാനം ഇന്ദ്രനോട് തോന്നാറുണ്ട്. അദ്ദേഹം വ്യക്തമാക്കി.

 ചിത്രം തിയേറ്ററുകളില്‍ 20നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  രതീഷ് രഘുനന്ദന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധായകന്‍. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. 

Read more topics: # gokulam gopalan,# words about indrans
gokulam gopalan words about indrans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക