ബ്ലെസി ചിത്രം 'ആടുജീവിതത്തില്‍' നജീബിനൊപ്പം തന്നെ ഹൃദയം കവര്‍ന്ന ഹക്കീമായി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ച നടനാണ് ഗോകുല്‍. നിഷ്‌കളങ്കമായ പുഞ്ചിരിയോടെ മരുഭൂമിയില്‍ വന്നിറങ്ങി, ഒടുവില്‍ പ്രേക്ഷകരുടെ ഹൃദയം പറിച്ചെടുത്ത് പിടഞ്ഞു മരിച്ച ഹക്കീമിനെ അവതരിപ്പിച്ച ഗോകുലിനെ എല്ലായിടത്തും തിരയുകയായിരുന്നു പ്രേക്ഷകര്‍. ഒടുവിലിതാ, ഹക്കീമില്‍ നിന്നിറങ്ങി വിമോചകനും, വിമതനും, കാമുകനുമായി മറ്റൊരു പകര്‍ന്നാട്ടത്തിനൊരുങ്ങുകയാണ് ഗോകുല്‍. വിനോദ് രാമന്‍ നായര്‍ രചന - സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മ്ലേച്ചന്‍'ല്‍ നായകനാവുയാണ് ഗോകുല്‍.
സ്പുഡിനിക് ഫിലിംസ്, എബിഎക്‌സ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രിത്വിരാജിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ആകാംഷ ഉണര്‍ത്തുന്ന പോസ്റ്ററില്‍ ഗോകുല്‍ പ്രേക്ഷകര്‍ക്കായി എന്തോ കരുതി വെച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.
ചിത്രത്തിന്റെ നിര്‍മ്മാണം ഭവേഷ് പട്ടേല്‍, വിനോദ് രാമന്‍ നായര്‍, ആശ്ലേഷ റാവു ,അഭിനയ് ബഹുരൂപി, പ്രഫുല്‍ ഹെലോഡ് എന്നിവര്‍ ചേര്‍ന്നാണ്.കോ പ്രൊഡ്യൂസര്‍ - രാഹുല്‍ പാട്ടീല്‍, ഫോട്ടോഗ്രാഫി ഡയറക്ടര്‍ - പ്രദീപ് നായര്‍, എഡിറ്റര്‍ - സുനില്‍ എസ് പിള്ള, ഒറിജിനല്‍ സൗണ്ട്ട്രാക്ക് - അഭിനയ് ബഹുരൂപി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ആര്‍ക്കന്‍ എസ് കര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിന്‍ജോ ഒറ്റത്തിക്കല്‍, ഡയലോഗ്‌സ് - യതീഷ് ശിവാനന്ദന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - സ്ലീബ വര്‍ഗീസ്, വരികള്‍ - സന്തോഷ് വര്‍മ്മ, ശ്രീജിത് കാഞ്ഞിരമുക്ക്, കോസ്റ്റ്യൂം ഡിസൈനര്‍ - അരുണ്‍ മനോഹര്‍, മേക്കപ്പ് ഡിസൈനര്‍ - നരസിംഹ സ്വാമി , മാര്‍ക്കറ്റിംഗ് ഹെഡ് - സുസില്‍ തോമസ്, അസോസിയേറ്റ് ഡയറക്ടര്‍ - രമേഷ് അമ്മനാഥ്, സ്റ്റില്‍സ് - ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈനര്‍ - മാ മി ജോ , മാര്‍ക്കറ്റിംഗ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്