Latest News

നാല് വനിതകളുടെ കഥ പറയുന്ന ഗംഗ യമുന സിന്ധു സരസ്വതി; ചിത്രീകരണം ഉടന്‍

Malayalilife
 നാല് വനിതകളുടെ കഥ പറയുന്ന ഗംഗ യമുന സിന്ധു സരസ്വതി; ചിത്രീകരണം ഉടന്‍

പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ പെന്‍ സിനിമാസ് ആദ്യമായി  നിര്‍മ്മിക്കുന്ന'ഗംഗ യമുന സിന്ധു  സരസ്വതി ' എന്ന ആന്തോളജി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍, പാലാരിവട്ടം ഡോണ്‍ ബോസ്‌ക്കോ  മിനി തിയറ്ററില്‍വെച്ച് പ്രകാശനം ചെയ്തു.

സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലൂടെ സഞ്ചരിക്കുന്ന നാല് വനിതകളുടെ കഥ പറയുന്ന ഈ ചിത്രത്തിന് ഭാരത്തിന്റെ പുണ്യ നദികളുടെ പേരാണ് നല്‍കിയിരിക്കുന്നത്.സാജു നവോദയ (പാഷാണം ഷാജി), ലാല്‍ പ്രിയന്‍,പ്രശാന്ത് കാഞ്ഞിരമറ്റം,ഷിജു അഞ്ചു മന തുടങ്ങിയവരാണ് സംവിധായകര്‍.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ടി ആര്‍ ദേവന്‍.

മലയാള ചലചിത്ര താരങ്ങളായ ധര്‍മ്മജന്‍ ബോള്‍ഡാട്ടി,വിപിന്‍ ജോര്‍ജ്, പ്രസാദ് കലാഭവന്‍,പ്രദീപ് പള്ളുരുത്തി,മനോജ് ഗിന്നസ്സ്,രശ്മി അനില്‍, മുഹമ്മ പ്രസാദ്,പ്രവീണ്‍ ഹരിശ്രീ,ഷഫീര്‍ ഖാന്‍,സൂരജ് പാലക്കാരന്‍,ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി സജി പൊന്‍മേലില്‍, കുരുവിള മാത്യൂസ്. പോള്‍ ജെ മാമ്പിള്ളി. എം ജി ശ്രീജിത്,ജി സന്തോഷ് കുമാര്‍,സി ആര്‍ ലെനിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കോഡിനേറ്റര്‍ ഋഷി രതീഷ്.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
പി  ആര്‍ ഒ-എ എസ് ദിനേശ്.

ganga yamuna sindhu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES