സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് പ്രണയം ഒരു കാലത്ത് ബോളിവുഡിലെ ചര്‍ച്ചാ വിഷയമായിരുന്നു. ഏറെ കാലം പ്രണയത്തിലായിരുന്ന ഇരുവരും വേര്‍പിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു. ബോളിവുഡിലെ പ്രണയ ജോഡികള്‍ പിന്നീട് സിനിമകളിലും ഒന്നിച്ചില്ല. എന്നാല്‍ സല്‍മാനോടൊപ്പം കത്രീന വീണ്ടും സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇരുവരും വീണ്ടും പ്രണയത്തിലായോ എന്ന സംശയം ആരാധകര്‍ക്കിടയിലും പാപ്പരാസികള്‍ക്കിടയിലും ഉയര്‍ന്ന് തുടങ്ങി.
ഇരുവരും പ്രണയത്തിലാണോ എന്ന സംശയം നിലനില്‍ക്കുമ്പോഴാണ് കത്രീന കൈഫിനെ വിവാഹം കഴിക്കുന്ന സല്‍മാന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ആളുകള്‍ക്ക് നടുവില്‍ നിന്നും കത്രീനയുടെ കഴുത്തില്‍ പൂമാല ഇടുന്ന സല്‍മാന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാല്‍ വീഡിയോ പുറത്ത് വന്നതോടെ ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.
യഥാര്‍ത്ഥത്തില്‍ ഇത് ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആയിരുന്നു. സല്‍മാന്‍ ഖാനും കത്രീന കൈഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ഭാരത് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുള്ള ദൃശ്യങ്ങളായിരുന്നിത്. കോസ്റ്റിയൂം ഡിസൈനറായ ആഷ്ലി റെബെല്ലോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോ ആണ് തരംഗമായത്. ഭാരത് ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.