ഇന്ത്യൻ സിനിമയിലെ പ്രമുഖയായ അഭിനേത്രിയാണ് മാഹി ഗിൽ. കുറഞ്ഞ കാലയളവിൽ തന്നെ നിരവധി സൂപ്പർ സ്റ്റാറുകളുടെ നായികയായി കൊണ്ട് തന്നെ മികച്ച താരമായി മാറുകയും ചെയ്തു. താരം വെള്ളിത്തിരയിലേക്ക് ചുവട് വച്ചത് 2003 ൽ പഞ്ചാബ് ഭാഷയിൽ ഇറങ്ങിയ സിനിമയിൽ കൂടിയാണ്. എന്നാൽ അഭിനയത്തിന് പുറമെ മികച്ച ഒരു ഡാൻസർ കൂടിയാണ് മഹി ഗിൽ.
പഞ്ചാബി സിനിമകളിൽ നിന്നും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരത്തിന്റെ മികച്ച ചിത്രങ്ങൾ ആയിരുന്നു ഡബാങ് 2, ബുള്ളറ്റ് രാജ, ഗ്യാങ്സ്റ്റർ 3 എന്നിവ. എന്നാൽ ഈ സിനിമകൾക്ക് ഒരുപാട് പുരസ്കാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
തനിക്ക് ഒരു കാമുകൻ ഉണ്ടെന്നും, ഗോവയിൽ വർഷങ്ങളായി ഒരുമിച്ച് ജീവിക്കുന്ന ഞങ്ങൾക്ക് 3 വയസുള്ള ഒരു കുഞ്ഞു ഉണ്ടെന്നും ആണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ കാമുകൻ ബിസിനസ്സ്മാനായി ജോലി തുടരുന്നെനും മാഹി അറിയിച്ചു.
വെറോണിക്ക എന്നാണ് കുഞ്ഞിനെ വിളിക്കുന്നെ. വിവാഹം പോലെ പഴഞ്ചൻ ഏർപ്പാടുകൾ തുടരാനും അതിൽ വിശ്വസിക്കാനും തന്നെ കൊണ്ട് കഴിയില്ലെന്നും 3 വയസ്സുള്ള മകൾ ഉള്ള താൻ അവിവിവാഹിതയാണ് എന്നും മാഹി വെളിപ്പെടുത്തുന്നു. ചില കാര്യങ്ങളിൽ മാറ്റം ഉണ്ടാകണം മാഹി ഗിൽ തുടർന്നു.
വിവാഹം കഴിക്കണം എന്ന തോന്നൽ ഇതുവരെ ഇല്ലന്നും ഇനി അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ പിന്നീട് ആലോചിക്കാം പക്ഷെ ഇപ്പോൾ ഇങ്ങനെ അവിവിവാഹിതയായി കാമുകനൊപ്പം കഴിയുന്നതിലും ഒരു കുഞ്ഞു ഉള്ളതിൽ ഒന്നും ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല വിവാഹം കഴിച്ചില്ല എങ്കിൽ എന്ത് സംഭിക്കാനാണ് എന്നും മാഹി ഗിൽ ചൂണ്ടി കാണിക്കുന്നു