Latest News

സ്വിം സ്യൂട്ട് ധരിച്ച ചിത്രത്തിന് മോശം കമന്റ്; കിടിലൻ മറുപടിയുമായി ദിയ കൃഷ്ണ

Malayalilife
സ്വിം സ്യൂട്ട് ധരിച്ച ചിത്രത്തിന് മോശം കമന്റ്; കിടിലൻ മറുപടിയുമായി ദിയ കൃഷ്ണ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മക്കളെല്ലാവരും  അഭിനയ രംഗത്തേക്ക് ചുവട് വച്ച് കഴിഞ്ഞു. മക്കളിൽ മുന്നത്തെ മകൾ ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച പോസ്റ്റിന് എതിരെ മോശം കമന്റുകളാണ് ഉയരുന്നത്.

 മികച്ച മറുപടി ആണ് സ്വിം സ്യൂട്ട് ധരിച്ച ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് മോശം കമന്റ് ചെയ്ത പെൺകുട്ടിക്ക്  ദിയ കൃഷ്ണ ഇപ്പോൾ നൽകിയിരിക്കുന്നത്. ദിയ ഇൻസ്റ്റ​ഗ്രാമിൽ മാലിദ്വീപിലെ വെക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ്  പങ്കുവെച്ചത്.  ഒരു ചിത്രത്തിന് താഴെ ഇതിന് പിന്നാലെ ‘വെറുതയല്ല പീ‍ഡനം കൂടുന്നതെന്ന്’ ഒരു പെൺകുട്ടി കമന്റ് ചെയ്യുകയായിരുന്നു. തുടർന്ന്  ദിയ കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് മറുപടി കൊടുക്കുകയായിരുന്നു.

‘ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം. ഇവളുടെ മാതാപിതാക്കള്‍ ആരാണോ, ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പ് തോന്നുന്ന പെരുമാറ്റം.’ ദിയയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്ക് പിന്നാലെ ആളുകൾ സംഭവം ശ്രദ്ധിച്ചുവെന്ന് കണ്ടപ്പോൾ അവർ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ശേഷം  ദിയ അവർ പ്രൊഫൈൽ ചിത്രം മാറ്റിയെന്നും പറയുന്നു.  ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലുമായി സമൂഹമാധ്യമത്തിൽ സജീവമായ ദിയക്ക് നിരവധി ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിൽ ദിയയു‌ടെ പല വീഡിയോകളും വൈറലാവാറുമുണ്ട്.

diya krishna reaction against negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES