Latest News

പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സാനിയ അയ്യപ്പൻ; താരത്തിന്റെ ചിത്രത്തിന് ചുവടെ സദാചാര ആങ്ങളമാരുടെ വിളയാട്ടം

Malayalilife
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സാനിയ അയ്യപ്പൻ; താരത്തിന്റെ  ചിത്രത്തിന് ചുവടെ  സദാചാര ആങ്ങളമാരുടെ വിളയാട്ടം

ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്.അഭിനയത്തെക്കാള്‍ മികച്ച ഒരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്. 

വെള്ള ഷർട്ടിൽ കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ചുള്ള ഫോട്ടോയാണ് താരം സമൂഹമാധ്യമങ്ങളിലൂടെ  പങ്ക് വെച്ചിരിക്കുന്നത്. ചിത്രം പകർത്തിയിരിക്കുന്നത് ജിക്സണാണ്.  “ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ ഞാൻ  തരാം താങ്കളുടെ ദുരിതാശ്വാസ നീതിയിലേക്.”, “ഉടുപ്പ് വാങ്ങാൻ ക്യാഷ് കൊടുക്കുന്ന ആങ്ങളമാർ വന്നോ? അഹ് പുളകം കൊണ്ട് കഴിഞ്ഞില്ലയിരിക്കും. അത് കഴിഞ്ഞ വരാതെ ഇരിക്കില്ല, ദർശനം പുളകം മുഖ്യമ്മ് ബിഗിലെ..”, “പാവം ചൂട് എടുത്തിട്ടായിരിക്കും താഴെ ഇടാത്തത് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. 

ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ജാന്‍വി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടി, പ്രേതം2 തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാനിയ.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SANIYA IYAPPAN (@_saniya_iyappan_) on

 

Saniya iyyappan new photoshoot pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES