അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടി അനുപമ പരമേശ്വരൻ. ചുരുണ്ട മുടിക്കാരിയായ അനുപമയ്ക്കുള്ള ഫാൻസും ചെറുതൊന്നുമല്ല. എന്നാൽ ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിൽ തിളങ്ങുകയാണ് താരമിപ്പോൾ. എന്നാൽ ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾ കണ്ട് "ഹോട്ട്" എന്ന് കമന്റ് ചെയ്യുന്നവർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനുപമ.
"കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും,സാരിയുടുക്കുമ്പോൾ സൈഡിലൂടെ വയറ് കാണുന്നതുമാണോ ഹോട്ട്? അങ്ങനെയെങ്കിൽ ഹോട്ടിനെ എന്ത് വിളിക്കും?" എന്നായിരുന്നു അനുപമയുടെ പ്രതികരണം. ഹലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസറിലാണ് അനുപമ അതീവ സുന്ദരിയായി ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ "അത്രക്കു പറയാനുള്ള ഹോട്ട് ലുക്കിലൊന്നും താൻ വന്നിട്ടില്ലെന്നും, നിങ്ങൾ കണ്ട ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടിയാണ് ഞാൻ ചെയ്തത്. അതായിരിക്കും ജീവിതത്തിൽ ചെയ്തതിട്ടുളളതിൽ വെച്ച് മാക്‌സിമം ഹോട്ട്ലുക്ക് എന്ന് തോന്നിപ്പിക്കുന്നത്" എന്നും അനുപമ കൂട്ടിച്ചേർത്തു.
അതേസമയം നടി ഇത്തരം ചിത്രങ്ങൾ കണ്ട് ഹോട്ട് എന്ന് കമന്റ് നൽകിയവർക്ക് മർമ്മത്തിൽ നൽകിയ അടി എന്നപോലെ നന്ദിയും അറിയിച്ചു. പ്രേമം എന്ന ഹിറ്റ് ചിത്രങ്ങൾക്ക് പുറമെ ജെയിംസ് ആൻഡ് ആലീസ്. അ ആ, ശതമാനം ഭവതി, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. തന്റെ വ്യാജ ചിത്രങ്ങൾ പ്രചിരിപ്പിച്ചവർക്കെതിരെ അനുപമ കുറച്ച് ദിവസങ്ങൾക്ക് മുന്നേ രംഗത്ത് എത്തിയിരുന്നു.