നടി സാമന്ത ഗുരുതരാവസ്ഥിയില്‍ ആശുപത്രിയില്‍ ചികിത്സയിൽ; ‍വാര്‍ത്തകള്‍ക്ക് പിന്നാലെ വിവരങ്ങള്‍ പങ്കുവെച്ച് നടിയുടെ മാനേജര്‍ രംഗത്ത്

Malayalilife
നടി സാമന്ത ഗുരുതരാവസ്ഥിയില്‍ ആശുപത്രിയില്‍ ചികിത്സയിൽ; ‍വാര്‍ത്തകള്‍ക്ക് പിന്നാലെ വിവരങ്ങള്‍ പങ്കുവെച്ച് നടിയുടെ മാനേജര്‍ രംഗത്ത്

തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി മികച്ച ഒരു അഭിനേത്രിയായി തന്നെ പേരെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരം അഭിനയിക്കുന്ന കഥാപാത്രങ്ങൾ പോലെ തന്നെ ഏറെ നിഷ്കളങ്കതയുടെ ഉടമ കൂടിയാണ് സാമന്ത. എന്നാൽ  നടി അതീവ ഗുരുതരാവാസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നുള്ള വാര്‍ത്തകള്‍ ആണ് ഇപ്പോൾ  പുറത്ത് വരുന്നത്. ഇതിനു പിന്നാലെ സാമന്തയ്ക്ക് എന്ത് പറ്റിയെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ആരാധകര്‍. തുടര്‍ന്ന് നിരവധി അഭ്യൂഹങ്ങളും ഇതിനു പിന്നാലെ പ്രചരിച്ചിരുന്നു.

എന്നാല്‍, ഇപ്പോൾ  ഈ കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സാമന്തയുടെ മാനേജര്‍ മഹേന്ദ്ര. ഡിസംബര്‍ 13ന് സാമന്ത ആന്ധ്രാപ്രദേശിലെ കടപ്പയില്‍ ഒരു സ്റ്റോര്‍ ലോഞ്ചിനായി പോയിരുന്നു. പരിപാടിക്ക് ശേഷം കടപ്പയിലെ അമീന്‍ പീര്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നു. അതിനു മുമ്പ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനായും സാമന്ത പോയിരുന്നു.

ശേഷം സാമന്തയ്ക്ക് നേരിയ ചുമ അനുഭവപ്പെടുകയും ഇന്നലെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ ചില പരിശോധനകള്‍ക്ക് വിധേയയാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഇപ്പോള്‍ സാമന്ത പൂര്‍ണ ആരോഗ്യവതിയാണ്. കിംവദന്തികളില്‍ വിശ്വസിക്കരുത്. സാമന്ത പൂര്‍ണ്ണമായും സുഖമായിരിക്കുന്നു.’ എന്നാണ് മാനേജര്‍ അറിയിച്ചത്.

Actress Samantha Akkineni admitted in hospital

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES