എനിക്കിത് എന്റെ മനോഹരമായ കാടാണ്; ഇവിടങ്ങളിലെ കറുപ്പും വിയര്‍പ്പിന്റെ ഗന്ധവും മാറ്റണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം; നടി രേവതി ചിത്രത്തൊടൊപ്പം തുറന്നടിച്ച് ആരാധകർ

Malayalilife
എനിക്കിത് എന്റെ മനോഹരമായ കാടാണ്; ഇവിടങ്ങളിലെ കറുപ്പും വിയര്‍പ്പിന്റെ ഗന്ധവും മാറ്റണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം; നടി രേവതി ചിത്രത്തൊടൊപ്പം തുറന്നടിച്ച് ആരാധകർ

രേവതി സമ്പത്ത് എന്ന പേര് മലയാളികളില്‍ ആദ്യമായി കേട്ടത് നടന്‍ സിദ്ധിക്കിനെതിരെ മുന്‍ മോഡലും നടിയുമായ രേവതി മീ ടൂ ആരോപണം ഉയര്‍ത്തിയപ്പോഴാണ്. തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. ഇപ്പോള്‍ നടിയുടെ മറ്റൊരു പോസ്റ്റും ചിത്രവുമാണ് വൈറലാകുന്നത്.

സ്ലീവ്‌ലെസിട്ടാല്‍ നശിച്ചുപോകുമെന്ന് പുലമ്പുന്നവര്ക്ക് ഇത് അശ്ലീലമാകും, എന്നാല് എനിക്കിത് എന്റെ മനോഹരമായ കാടാണ് എന്ന അടിക്കുറിപ്പോടെ രേവതി പങ്കുവച്ച ചിത്രം സോഷ്യല്മീഡിയയില്‍ വൈറലാകുകയാണ്.നടിയും മുന്‌മോഡലും ഗായികയുമായ രേവതി സമ്പത്ത് തന്റെ രോമം നിറഞ്ഞ കക്ഷത്തിന്റെ ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ശബ്ദം ഉയര്ത്താന് പാടില്ല എന്ന് പറയുന്ന സമൂഹത്തിന് ഈ ചിത്രം വളരെ വൈരുധ്യം നിറഞ്ഞതാകും. സ്ലീവ്‌ലസിട്ടാല് നശിച്ചുപോകുമെന്ന് ഇന്നും പുലമ്പുന്നവര്ക്ക് ഇത് എന്തായാലും അശ്ലീലം തന്നെ ആയിരിക്കും.  എന്നാല് എനിക്ക് ഇതെന്റെ മനോഹരമായ കാടാണ്. പല വര്ണ്ണനകളും ഈ ഇടത്തെ കുറിച്ച് പലേടത്തും വായിച്ചിട്ടുണ്ട്. എന്നാല് വിയര്പ്പിന്റെ തുള്ളികള് ഉല്പാദിപ്പിക്കുന്ന അത്രമേല് ജൈവീകമായൊരു ഇടമാണിത്. ഇവിടങ്ങളിലെ സ്വാഭാവികമായ കറുപ്പു നിറവും  സ്‌ട്രെച്ച് മാര്ക്കും വിയര്പ്പിന്റെ ഗന്ധവും യാഥാര്ത്ഥ്യത്തില് നിന്ന് മറ്റൊന്നായിരിക്കണമെന്ന് ആര്ക്കാണിത്ര നിര്ബന്ധം?

ഈ ഇടവും മറ്റേതൊരു ഇടവും പോലെ വളരെ ഏറെ ഞാന് ഇഷ്ടപ്പെടുന്നു. ചില സമയങ്ങളില് ദുര്ഗന്ധം വിയര്പ്പിനാല് ഉണ്ടാകുന്നു. കൈകുഴികളുടെ, കൈകാലുകളുടെ, സ്വകാര്യഭാഗങ്ങളിലെ, ശരീരമാകെയുമുള്ള രോമങ്ങള് കാണുമ്പോള് എന്തിനു സ്ത്രീകള് മാത്രം വര്ഷങ്ങളായി വിമര്ശനപാത്രങ്ങളാകുന്നു? ആണുങ്ങളുടെ കൈകാലുകളിലെ രോമങ്ങള് ചര്ച്ചാവിഷയം ആകുന്നേയില്ല.                                                                                                                                                                    
പാവാട ഇടാനെടുക്കുമ്പോള്‍ ഇന്നും എത്ര പെണ്കുട്ടികള്‍ അയ്യോ, വാക്‌സ് ചെയ്തില്ലല്ലോ എന്നാലോചിച്ച് മടക്കിവയ്ക്കാറുണ്ട്. ഇതൊരു അലിഖിത നിബന്ധനയായി സമൂഹം അംഗീകരിച്ചാണ് പോകുന്നത്. ഫെയര്‌നസ്സ് ക്രീം ഉപയോഗിച്ച് വെളുത്തവരും ശരീരത്തില് രോമമില്ലാത്തവരും കല്ലെറിയട്ടെ എന്ന് പറഞ്ഞാണ് രേവതി ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

എന്നാല്‍ നടിയുടെ ചിത്രം കണ്ട് ഞെട്ടിയവര്‍ തെറിവിളികളുമായിട്ടാണ് ചിത്രത്തെ എതിരേറ്റത്. എന്നാല്‍ ഒരു പുരുഷന് മേല്‌വസ്ത്രം ഇല്ലാതിരുന്നാല് അയ്യേ പറയാത്തവര്‍ സ്ത്രീകള് കക്ഷത്തിലെ രോമം കാണിക്കുമ്പോള് മൂക്കത്തു വിരല് വെക്കുന്നതെന്തിനാണ്? എനിക്കോ എന്റെ വീട്ടുകാര്‌ക്കോ ഇല്ലാത്ത പ്രശ്‌നം ആര്ക്കാണ് എന്ന് രേവതി ചോദിക്കുന്നു. ലേഡിഗാഗ, മഡോണ, ജൂലിയ റോബര്ട്‌സ് തുടങ്ങിയ ഹോളിവുഡ് താരങ്ങളൊക്കെ പൊതുവേദികളില് ഷേവ് ചെയ്യാത്ത കക്ഷവുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവിടെ സെലിബ്രിറ്റികള് ഉള്‌പ്പെടെയുള്ളവര് ഇപ്പോഴും ഇതൊരു അശ്ലീലമായി കാണുന്നു എന്നും രേവതി പറയുന്നു.    

Actress Revathi without shaving her armpits photos viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES