Latest News

എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമകൾ ഉണ്ട്; ഒഴിവാക്കപ്പെട്ട സിനിമകളാണ് കൂടുതലും; തുറന്ന് പറഞ്ഞ് നടി ദിവ്യ പിള്ള

Malayalilife
എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമകൾ ഉണ്ട്; ഒഴിവാക്കപ്പെട്ട സിനിമകളാണ് കൂടുതലും; തുറന്ന് പറഞ്ഞ് നടി ദിവ്യ പിള്ള

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ദിവ്യ പിള്ള. 2015 ൽ വിനീത് കുമാര്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. എന്നാൽ  ഇപ്പോള്‍ നടി താന്‍ സിനിമ തിരഞ്ഞെടുക്രുന്ന രീതികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. അതോടൊപ്പം തന്നെ  തന്റെ പ്രിയപ്പെട്ട കോമഡി ചിത്രങ്ങളെക്കുറിച്ചും താരം മനസ്സ് തുറക്കുകയാണ്.

തിയേറ്ററില്‍ ആള് കയറും എന്ന് തോന്നുന്ന ചില കഥകള്‍ നമുക്ക് മനസിലാകും. അങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. കോമഡി സിനിമകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. എനിക്ക് ഏറ്റവും ഇഷ്ടവും തമാശ സിനിമകളാണ്. മിന്നാരം , നാടോടിക്കാറ്റ് , അക്കരെ അക്കരെ അക്കരെ, തുടങ്ങിയ സിനിമകള്‍ കണ്ടാലും കണ്ടാലും മടുക്കാത്ത കോമഡി ചിത്രങ്ങളാണ്. അക്കാലത്തെ ലാലേട്ടന്റെ കോമഡി സിനിമകള്‍ എല്ലാം സൂപ്പറാണ്. വീണ്ടും കാണാന്‍ തോന്നുന്നവ. കഥ കേട്ടിട്ട് ഞാന്‍ തന്നെ ഒഴിവാക്കിയ ചിത്രങ്ങളുണ്ട്. എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമകളും ഉണ്ട്. ഒഴിവാക്കപ്പെട്ട സിനിമകളാണ് കൂടുതലും.

 ഏറ്റവും ഒടുവിലായി ഊഴം, മാസ്റ്റര്‍ പീസ്,എടക്കാട് ബറ്റാലിയന്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ദിവ്യയുടെ പുറത്തിറങ്ങിയ ചിത്രം കളയാണ്.  ദിവ്യയുടെ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത കിംഗ്ഫിഷ് ആണ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

Actress Divya pillai words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES