ഋതു എന്ന ചിത്രത്തിളുടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് വിനയ് ഫോർട്ട്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കും മുൻപ് വിനയ് ഒരു റെസ്റ്റോറന്റ്, കോഫി ഷോപ്പ്, മെഡിക്കൽ ഷോപ്പ്, കോൾ സെന്റർ എന്നിവിടങ്ങളിൽ ജോലി നോക്കിയിരുന്നു. എന്നാൽ ഇപ്പോൾ അൻപത് ദിവസത്തോളം വർക്ക് ചെയ്ത ആ സൂപ്പർഹിറ്റ് സിനിമയിൽ നിന്നും ലഭിച്ച പ്രതിഫലം വെറും പതിനായിരം രൂപ ആയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഒരു പുതുമുഖ നടന്റെ ആദ്യ രണ്ട് വർഷം എന്നൊക്കെ പറയുന്നത് അത്തരം നഷ്ടങ്ങളുടേത് കൂടിയാണ്. അൻപത് ദിവസം വർക്ക് ചെയ്തിട്ട് സൂപ്പർഹിറ്റായ സിനിമയിൽ നിന്ന് പതിനായിരം രൂപ കിട്ടിയ സംഭവമുണ്ട്, നടൻ പറയുന്നു. അതൊക്കെ സിനിമയുടെ ഭാഗമാണ്. കോടിക്കണക്കിന് ആളുകളിൽ നിന്ന് എത്ര പേർക്കാണ് സിനിമയിൽ അവസരം കിട്ടുന്നത്.
അങ്ങനെ ഭാഗ്യം കിട്ടുന്ന അവസരത്തിൽ ഞാൻ അത് ചെയ്തില്ല. ഇങ്ങനെ ചെയ്യില്ല എന്നൊന്നും കലാകാരൻ പറയരുത്. കിട്ടുന്നതെന്തും ചെയ്യാനുളള മനസ് ആക്ടർക്ക് ഉണ്ടാകണം. ഞാൻ ആ കൂട്ടത്തിൽപ്പെടുന്ന വ്യക്തിയാണ്. സിനിമയിൽ അവസരങ്ങൾ ചോദിച്ചു നടന്നിട്ടുണ്ട്. അവഗണന നേരിട്ടിട്ടുണ്ട്. അങ്ങനെ കുറെയധികം പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമയിൽ നിലനിൽക്കാൻ ഒരു സ്പേസ് ഉണ്ടാക്കുന്നത്. ആ അവസരത്തിൽ എന്ത് വന്നാലും ചെയ്യുക എന്നതാണ് എന്റെ രീതി.