Latest News

വിവാദ പ്രസ്താവനയുമായി നടന്‍ വിജയ് ദേവരക്കൊണ്ട; വിമർശനവുമായി ആരാധകർ

Malayalilife
വിവാദ പ്രസ്താവനയുമായി നടന്‍ വിജയ് ദേവരക്കൊണ്ട; വിമർശനവുമായി ആരാധകർ

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ താരമാണ് നടൻ വിജയ് ദേവരക്കൊണ്ട. 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു വിവാദ പ്രസ്താവനയാണ് സോഷ്യൽ മീഡിയിലൂടെ  ശ്രദ്ധ നേടുന്നത്. മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് താരം പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.  

നടൻ ഇത്തരമൊരു  വിവാദ പ്രസ്താവന ഫിലിം കമ്ബാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടത്തിയിരുന്നത്. വിജയ് അഭിമുഖത്തില്‍ സ്വേച്ഛാധിപത്യഭരണമാണ് നല്ലതെന്നും  പറയുന്നു. രാഷ്ട്രീയപ്രവേശം സംബന്ധിച്ച ചോദ്യങ്ങളോടുള്ള പ്രതികരണത്തിനിടയാണ് താരത്തിന്റെ ഈ പ്രസ്താവന.
 ആദ്യമേ തന്നെ രാഷ്ട്രീയത്തോടും തെരഞ്ഞെടുപ്പ് രീതിയോടും എതിർപ്പ് പ്രകടമാക്കിയിരുന്നു.  എന്നാൽ  തനിക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തിന് വേണ്ട ക്ഷമയില്ലെന്നും താരം പറഞു. 

 യാതൊരു അർത്ഥവും ഇപ്പോഴത്തെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രീതിയിലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സാമൂഹ മാധ്യമങ്ങളിലൂടെ നിരവധി വിമർശനങ്ങളാണ് നടനെതിരെ ഉയരുന്നത്. വിമര്‍ശകര്‍  ഇപ്പോൾ ഉയർത്തുന്നത് സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്ന വിജയിന്റെ നിലാപാട് തികച്ചും അപക്വമാണെന്ന് പറയുന്നു. 

Actor Vijay deverakonda controversial statement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES