മലയാളത്തിന്റെ പ്രിയ താരമാണ് നടൻ മോഹൻലാൽ. നിരവധി കഥാപാത്രങ്ങളിലൂടെ നടനവിസ്മയം തീർത്ത താരം മലയാള സിനിമ മേഖലയിൽ സജീവമായിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. മോഹൻലാൽ എന്ന നടൻ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ലാലേട്ടനാണ്. മറ്റൊരു താരത്തിന് ലഭിക്കാത്ത ഭാഗ്യമാണ് എല്ലാവരുടേയും ഏട്ടനാവുക എന്നത്. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ആരാധിക്കുന്ന മോഹൻലാൽ ഇപ്പോൾ വിവാഹജീവിതം ലോകത്തിലെ വലിയ അദ്ഭുതമായിട്ടാണ് തോന്നുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഒരു ബന്ധത്തിലും കെമിസ്ട്രി പാടില്ല, അതു തിരഞ്ഞു പോകരുത്. പ്രത്യേകിച്ച് വിവാഹ ബന്ധത്തില്‍. ആ അറിവില്ലായ്മയാണ് അതിന്റെ ഭംഗി. വിവാഹജീവിതം ലോകത്തിലെ വലിയ അദ്ഭുതമായിട്ടാണ് തോന്നുന്നത്.
ഭാര്യയും ഭര്‍ത്താവും സ്വഭാവ വൈചിത്ര്യങ്ങളുള്ള രണ്ടു ജീവികളാെണന്ന സത്യം മനസ്സിലാക്കിയാല്‍ പിന്നെ, കുഴപ്പമില്ല. ആ സ്വഭാവഘടന മാറ്റാന്‍ നോക്കിയാല്‍ നമ്മള്‍ നമ്മളല്ലാതായി പോകില്ലേ.ഒരാളുടെ നല്ലതു മാത്രം ഇഷ്ടപ്പെട്ടാല്‍ പോര. അയാളുടെ സ്വഭാവത്തിലെ എല്ലാ ഭാവങ്ങളെയും സ്നേഹിക്കാനാകണം. മോഹന്‍ലാല്‍ പറഞ്ഞു.
കുഞ്ഞു കുഞ്ഞിഷ്ടങ്ങളെ തിരിച്ചറിഞ്ഞ് അതു വളര്‍ത്തി കൊണ്ടു പോയാല്‍ ജീവിതത്തിന്റെ നിറം കൂടും. ഒരു ചെറിയ തലവേദന വരുമ്പോൾ കൊടുക്കുന്ന കരുതലും പരിഗണനയും അത്രയും മതി സന്തോഷത്തിന്. ഞാന്‍ ഒരൊറ്റ കാര്യമേ ചെയ്യാറുള്ളൂ. 99 ശതമാനവും സത്യം പറയാന‍്‍ ശ്രമിക്കും. ഒരു ശതമാനം നമ്മള്‍ ഹ്യൂമറായാണ് കാണുന്നത്. അതിലെ തമാശ അതുപോലെ മനസ്സിലാക്കാന്‍ ആയില്ലെങ്കിലോ. പൊസസീവ്നെസ് ഒരു ബന്ധത്തിലും പാടില്ല, പ്രേമവും പാടില്ല, പ്രണയിക്കുകയേ ചെയ്യാവൂ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.