കേരളത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഉയര്‍ന്ന പോളിങ്ങ് സാധാരണയായി ഭരണമുന്നണികളെ സമ്മര്‍ദ്ദത്തിലാക്കാറുള്ള ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഗായകന്‍ ജി. വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. രണ്ട് മുന്നണികള്‍ മാത്രം സജീവമായിരുന്ന കാലത്ത് ഉയര്‍ന്ന പോളിങ്ങ് പ്രതിപക്ഷത്തിന്റെ മുന്നേറ്റമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ മൂന്നാം മുന്നണിയുടെ സാന്നിധ്യം ഇത്തവണ ആര്‍ക്കാണ് ഗുണകരമാകുക എന്നത് കണ്ടറിയണം.
ജി വേണുഗോപാലിന്റെ കുറിപ്പ്: കേരളത്തില്‍ പോളിങ് ശതമാനം എഴുപത്തെട്ടും പിന്നിട്ട് മുന്നിലേക്ക് . എഴുപത്താറ് ശതമാനം കഴിഞ്ഞാല്‍ ഏത് ഭരണമുന്നണിക്കും മുട്ടിടിപ്പ് കൂടാറുണ്ട് സാധാരണ ! വോട്ടിങ്ങ് ശതമാനം ഉയരുന്നതിന് പിന്നില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് മുന്നണികള്‍ മാത്രമുണ്ടായിരുന്ന ഒരു കാലത്ത്, ഇത് പ്രതിപക്ഷത്തിന്റെ വന്‍പിച്ച മുന്നേറ്റമായി കണക്കാക്കാവുന്നതായിരുന്നു. പക്ഷേ ഇവിടെ ഒരു മൂന്നാം മുന്നണിയുണ്ട്. ഭരണത്തിന്‍ വരാന്‍ സാധ്യത കുറവാണെങ്കിലും അവര്‍ പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് ഗുണകരമായി ഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
ഇക്കഴിഞ്ഞ ചെറിയ കാലയളവില്‍ കേരളത്തില്‍ നടന്ന ബൈ ഇലക്ഷനുകളിലും, പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും, ലോക്കല്‍ ബോഡി പോളിലും പ്രതിപക്ഷത്തിന് ലഭിച്ച തിളക്കമാര്‍ന്ന ജയത്തിന്റെ ശോഭ കെടുത്തുന്ന മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഈ നിയമസഭാ വോട്ടിങ്ങിന് മുന്‍പ് സംഭവിച്ചിട്ടുണ്ടോ? കൂടുതല്‍ കണ്ടെത്തുക വാര്‍ത്താക്കുറിപ്പുകള്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വാര്‍ത്തകള്‍ ശ്രീ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് കേഡറുകളെ പ്രചോദിതരായ്, നവ സന്ദേശത്തോടെ പോളിങ്ങ് ബൂത്തിലെത്തിക്കാന്‍ സാധിച്ചതായിരിക്കുമോ ഈ ഉയര്‍ന്ന പോളിങ്ങ് ശതമാനം? അതോ, മറ്റ് ഇലക്ഷനുകളെല്ലാം കൃത്യമായി പ്രവചിച്ച്, കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് യുദ്ധവീര്യം പകര്‍ന്ന് നയിച്ച്, ശ്രീ വി.ഡി. സതീശന്‍ നടത്തിയ നൂറ് സീറ്റ് യാഥാര്‍ത്ഥ്യമാകുമോ? കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്വന്തം രാഷ്ട്രീയ ഭാവി ത്രാസില്‍ വച്ചുള്ള സതീശന്റെ പ്രവചനം ശരിയെങ്കില്‍, കെ.കരുണാകരന് ശേഷം ശക്തിയും രാഷ്ടീയ പ്രായോഗികതയും, ദീര്‍ഘവീക്ഷണവുമുള്ള ഒരു നേതാവിന്റെ ഉദയമാകുമോ കോണ്‍ഗ്രസ്സില്‍? ഇന്നലെ രാത്രി വളരെ വൈകും വരെ പോളിങ്ങ് ബൂത്തുകളില്‍ ക്ഷമയോടെ, മണിക്കൂറുകള്‍ താണ്ടി, നിരനിരയായ് വോട്ട് ചെയ്യാന്‍ നിന്നവരുടെ മുഖത്തെ നിശ്ചയദാര്‍ഢ്യം സൂചിപ്പിക്കുന്നതെന്തായിരിക്കാം?
മേയ് നാല് വരെ നമുക്ക് കാത്തിരിക്കാം. അല്ലേ?