വിഷ്ണു വിശാല് നായകനായി എത്തുന്ന പുതിയ ചിത്രമാണ് എഫ്ഐആര് ന്റെ ടീസര് പുറത്തിറങ്ങി. ഫൈസല് ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന് പേര്. മനു ആനന്ദ് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പരിക്കുകളില് നിന്ന് സുഖം പ്രാപിച്ച വിഷ്ണു വിശാല് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്.
ചിത്രത്തില് ഒരു പ്രധാനവേഷത്തില് ഗൗതം വാസുദേവ് മേനോനും എത്തുന്നു എന്നാണ്. സുജാത പ്രൊഡക്ഷന്സിന്റെ ബാനറില് ആനന്ദ് ആണ് ചത്രം നിര്മിക്കുന്നത്. സംവിധായകന് ഗൗരവ് നാരായണനും ചിത്രത്തില് ഒരു പ്രധാന വേഷത്തില് എത്തുന്നുണ്ട്.
മഞ്ജിമ മോഹന്, റേബ മോണിക്ക ജോണ്, റൈസ വില്സണ്, മാല പാര്വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്.