Latest News

സിനിമാ താരങ്ങളും മനുഷ്യരാണ്.. ദയവായി അല്‍പം ഉത്തരവാദിത്തം കാണിക്കൂ; അമലാപോളുമായുളള വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ വിഷ്ണു വിശാല്‍

Malayalilife
സിനിമാ താരങ്ങളും മനുഷ്യരാണ്.. ദയവായി അല്‍പം ഉത്തരവാദിത്തം കാണിക്കൂ; അമലാപോളുമായുളള വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ വിഷ്ണു വിശാല്‍

സിനിമാമേഖലയിലെ ഗോസിപ്പുകളില്‍ ഒന്നാമതാണ് വിവാഹവും വിവാഹമോചനങ്ങളുമൊക്കെ. പലതും താരങ്ങള്‍ പോലും അറിയാത്ത കെട്ടുകഥകളാകും. വിവാഹമോചനങ്ങളോ പ്രണയമോ ഉണ്ടായാല്‍ പിന്നെ അതിനു പിന്നാലെയാകും പാപ്പരാസികള്‍. എന്നാല്‍ നടി അമലാപോളാണ് ഇപ്പോള്‍ ആരോപണങ്ങള്‍ക്കു ഇരയായിരിക്കുന്നത്. വിവാഹമോചിതയായ അമലാപോള്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്നതാണ് ആദ്യം എത്തിയ വാര്‍ത്ത. എന്നാല്‍ രാക്ഷസന്‍ എന്ന അമലയുടെ പുതിയ ചിത്രത്തോടെയാണ് ഇത്തരത്തിലൊരു ഗോസിപ്പ് ഉണ്ടായത്. രാം കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ തമിഴിലെ വലിയ ഹിറ്റായി മാറി. മികച്ച നിരൂപക പ്രശംസയും ചിത്രം നേടയിരുന്നു. ഇതിനിടെയാണ് രാക്ഷസനിലെ നായകന്‍ വിഷ്ണു വിശാലിനെ ഗോസിപ്പിലെ നായകനാക്കി കഥ മെനഞ്ഞത്. അമല പോളും, വിഷ്ണുവും ഉടന്‍ വിവാഹിതരാകുന്നു എന്നായി അഭ്യൂഹങ്ങള്‍. ദിവസങ്ങള്‍ക്കു മുന്‍പ് വിഷ്ണു വിശാല്‍ വിവാഹമോചിതനായതും ഗോസിപ്പിനു കാരണമാവുകയായിരുന്നു. 

ഗോസിപ്പുകള്‍ കൊണ്ട് രക്ഷയില്ലാതെ വന്നതോടെ നടന്‍ വിഷ്ണു തന്നെ ഇതിന് മറുപടിയുമായി എത്തി. ഇത്തരം തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്ന് വിഷ്ണു ട്വിറ്ററില്‍ വ്യക്തമാക്കി. 'എന്ത് മണ്ടത്തരങ്ങളാണ് ഇത്തരത്തിലുളള വാര്‍ത്തകള്‍. ദയവായി അല്‍പ്പം ഉത്തരവാദിത്വം കാണിക്കൂ, ഞങ്ങളും മനുഷ്യരാണ്, ജീവിതവും, കുടുംബവുമുണ്ട്. എന്ന് വിഷ്ണു വ്യക്തമാക്കി. അടുത്തിടെയാണ് വിഷ്ണുവിന്റെ വിവാഹമോചനം ഔദ്യോഗികമായി പൂര്‍ത്തിയായത്. ഈ വിവാഹത്തില്‍ ഒരു മകനുണ്ട്, അവനെ നോക്കി വളര്‍ത്താന്‍ ഒപ്പം നില്‍ക്കണമെന്നാണ് താരത്തിന്റെ നിലപാട്. അല്ലാതെ ഉടന്‍ അടുത്ത വിവാഹം കഴിക്കാന്‍ ഉദ്യേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. 


 

Read more topics: # Vishnu Vishal,# clarifies,# rumours
Vishnu Vishal clarifies the rumours spreading about him

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES