ഫെഫ്കയെ നയിക്കാന്‍ പുതിയ സാരഥികള്‍ അധികാരമേറ്റു. ഏറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് ചേര്‍ന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ജനറല്‍ ബോഡി യോഗത്തില്‍ രണ്‍ജി പണിക്കരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി എതിരില്ലാതെ തിരഞ്ഞെടുത്തു .ചലച്ചിത്ര രംഗം ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചകഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സംഘടനയെ ഫലപ്രദമായി നയിക്കാന്‍ കഴിഞ്ഞ കമ്മറ്റിക്ക് കഴിഞ്ഞുവെന്ന് യോഗം വിലയിരുത്തി .സംഘടനയുടെ ധനശേഖരണാര്‍ത്ഥം സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരു ചാനല്‍ പ്രോഗ്രാമും , ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരു സിനിമയും , അമ്മയുമായി സഹകരിച്ച് ഒരു സ്റ്റേജ് ഷോയും നടത്താന്‍ തീരുമാനിച്ചു .
പുതിയ ഭാരവാഹികള്‍
രണ്‍ജി പണിക്കര്‍ ( പ്രസിഡന്റ് )
ജി എസ് വിജയന്‍ ( ജനറല്‍ സെക്രട്ടറി )
സലാം ബാപ്പു ( ട്രഷറര്‍ )
ജീത്തു ജോസഫ് ( വൈസ് പ്രസിഡന്റ് )
ഒ എസ് ഗിരീഷ് ( വൈസ് പ്രസിഡന്റ് )
സോഹന്‍ സീനുലാല്‍ ( ജോയിന്റ് സെക്രട്ടറി )
ബൈജുരാജ് ചേകവര്‍ ( ജോയിന്റ് സെക്രട്ടറി )
സിബി മലയില്‍ , ബി ഉണ്ണിക്കൃഷ്ണന്‍ , ഷാഫി , മാളു എസ് ലാല്‍ , രഞ്ജിത്ത് ശങ്കര്‍ , ജി മാര്‍ത്താണ്ഡന്‍ , ജയസൂര്യ വൈ എസ് , പി കെ ജയകുമാര്‍ , മുസ്തഫ , ലിയോ തദേവൂസ് , ഷാജി അസീസ് , അരുണ്‍ ഗോപി , സിദ്ധാര്‍ഥ് ശിവ , ശ്രീകുമാര്‍ അരൂക്കുറ്റി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.