Latest News

 കാറില്‍ 18 കിലോമീറ്റര്‍ തല അജിത്തിനെ പിന്തുടര്‍ന്ന് ആരാധകന്‍;  ആരാധകന്റെ സെല്‍ഫിയും അജിത്തിന്റെ ഉപദേശവും വൈറല്‍

Malayalilife
 കാറില്‍ 18 കിലോമീറ്റര്‍ തല അജിത്തിനെ പിന്തുടര്‍ന്ന് ആരാധകന്‍;  ആരാധകന്റെ സെല്‍ഫിയും അജിത്തിന്റെ ഉപദേശവും വൈറല്‍

തമിഴ് സിനിമാ താരങ്ങളോട് ആരാധകര്‍ക്കുളള സ്‌നേഹവും അടുപ്പവുമെല്ലാം പ്രശസ്തമാണ്. ആരാധകരോടുളള സൂപ്പര്‍സ്റ്റാറുകളുടെ പെരുമാറ്റവും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സഹപ്രവര്‍ത്തകരോടും ആരാധകരോടുമുളള തല അജിത്തിന്റെ സൗമ്യമായ പെരുമാറ്റം എന്നും ചര്‍ച്ചയാകാറുണ്ട്. വിമാനത്താവളത്തില്‍ നിന്നും തന്നെ പിന്തുടര്‍ന്നെത്തിയ ആരാധകന് അജിത്ത് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

തന്റെ ലളിതമായ ജീവിത രീതിയും മറ്റുളളവരെ സഹായിക്കാനുളള മനസ്സുമാണ് തല അജിത്തിനോടു ആരാധകര്‍ക്കിടയില്‍ ഇത്രയധികം സ്‌നേഹം ഉണ്ടാക്കുന്നത്. സൂപ്പര്‍ സ്റ്റാറായിട്ടും സാധാരണക്കാരെ പോലെയുളള അജിത്തിന്റെ പെരുമാറ്റവും ജീവിതരീതിയും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ആരാധകര്‍ ഏറെയുളള തലയെ കഴിഞ്ഞ ദിവസം ഒരു ആരാധകന്‍ പിന്തുടര്‍ന്നതും അജിത്ത് ആരാധകന് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

വിമാനത്താവളത്തില്‍ നിന്ന് പുറത്തേയക്ക് വന്ന അജിത്തിന്റെ കാറിനെ മറ്റൊരു വാഹനത്തില്‍ പതിനെട്ട് കിലോമീറ്ററോളമാണ് ഒരു ആരാധകന്‍ പിന്തുടര്‍ന്നത്. ആരാധകര്‍ കാര്‍ പിന്തുടരുന്നത് കണ്ട അജിത്ത് അവരെ കാണാന്‍ തയ്യാറാകുകയായിരുന്നു. ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും അജിത്ത് തയ്യാറായി. എന്നാല്‍ ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് ഉപദേശിക്കാനും മറന്നില്ല. അജിത്തിനെ കണ്ട കാര്യം ആരാധകന്‍ പിന്നീട് സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്ച്ചിരുന്നു. അജിത്ത് തന്റെ പേരു ചോദിച്ചെന്നും ഇനി ഇങ്ങനെ പിന്തുടരരുതെന്നും അങ്ങനെ കാര്‍ പിന്തുടരുന്നത് ചിലപ്പോള്‍ അപകടകരമാകും. എന്തെങ്കിലും സംഭവിച്ചെങ്കില്‍ അത് തനിക്ക് വിഷമകരമാകുമെന്നും പറഞ്ഞതായി ആരാധകന്‍ പറയുന്നു. ്തമിഴ് സൂപ്പര്‍സ്റ്റാറുകള്‍ ആരാധകരോടു പെരുമാറുന്ന രീതിയും ആരാധകര്‍ക്ക് സിനിമാ താരങ്ങളോടുളള സ്‌നേഹവും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.  ജീവന്‍ പോലും നോക്കാതെയാണ് ആരാധകര്‍ പലപ്പോഴും തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാറ്. തല അജിത്തിനോടൊപ്പമുളള ആരാധകന്റെ ചിത്രങ്ങളും ആരാധകന്റെ ഉപദേശവും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 

അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ  സംവിധാനം ചെയ്യുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. 


 

Read more topics: # fan follows Thala Ajith
fan follows Thala Ajith selfie goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES