നവാഗതനായ മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചുതുടങ്ങി. ശ്യാം പുഷ്‌കരന്‍ രചന നിര്‍വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസിമും വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ്.
ഷെയ്ന്‍ നിഗമും സൗബിന്‍ ഷാഹിറും നായകന്മാരാകുന്ന ചിത്രത്തില്‍ സവിശേഷതകള്‍ ഏറെയുള്ള ഒരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. എറണാകുളമാണ് ലൊക്കേഷന്‍.
വാഗമണ്ണിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായത്. പൃഥ്വിരാജിന്റെ ദ ത്രില്ലര്‍, ഉപ്പുകണ്ടം ബ്രദേഴ്സ് എഗെയ്ന്‍ എന്നീ ചിത്രങ്ങളില്‍ നായികയായ മറുനാടന്‍ മലയാളി കാതറിന്‍ ട്രീസയാണ് കുമ്പളങ്ങി നൈറ്റ്സിലെ നായിക.
കാര്‍ത്തി നായകനായ മദ്രാസ് എന്ന തമിഴ് ചിത്രമാണ് കാതറിനെ പ്രസിദ്ധയാക്കിയത്.