Latest News

ഒരു നടന്‍ ഒരിക്കലുംശ്രദ്ധയില്ലായ്മ കാരണം ഒരു അപകടം വരുത്തി വയ്ക്കരുത്, ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ; ഫഹദിന് അച്ഛന്‍ നല്‍കിയ ഉപദേശം

Malayalilife
topbanner
ഒരു നടന്‍ ഒരിക്കലുംശ്രദ്ധയില്ലായ്മ കാരണം ഒരു അപകടം വരുത്തി വയ്ക്കരുത്, ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ; ഫഹദിന് അച്ഛന്‍  നല്‍കിയ ഉപദേശം

മലയാളികള്‍ക്ക് ഏറെ പ്രീയങ്കരനായ താരമാണ് ഫഹദ് ഫാസില്‍.  ഏതു വേഷങ്ങള്‍ നല്‍കിയാലും  അനായാസം കൈകാര്യം ചെയ്യുന്ന നടന്‍ കൂടിയാണ് ഫഹദ് ഫാസില്‍.സാഹസിക രംഗങ്ങള്‍ ഉള്‍പ്പെടെ ചെയ്യുന്നതിന് മടികാണിക്കാത്ത തരാം കഥാപാത്രത്തിന് വേണ്ടി എന്ത് ആത്മ സമര്‍പ്പണത്തിനും സന്നദ്ധനുമാണ് . താരത്തിന്റെ ചലച്ചിത്ര മേഖലയിലേക്കുള്ള രണ്ടാമത്തെ തിരിച്ചുവരവ് ചാചാപ്പകുരിശ് എന്ന വേറിട്ട ചിത്രത്തിലൂടെയാണ് . ചാപ്പാ കുരിശ്ശിന്റെ ചിത്രീകരണത്തിനിടെ താരത്തിന് ഉണ്ടായ അപകടത്തെ കുറിച്ച് പിതാവും മലയാളത്തിന്റെ ഹിറ്റ് സംവിധായകനുമായ ഫാസില്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു . 

സംവിധായകന്‍ ഫാസിലിന്റെ വാക്കുകള്‍

' 'ചാപ്പാ കുരിശ്' എന്ന സിനിമ കഴിഞ്ഞു അവന്‍ വീട്ടിലെത്തിയപ്പോള്‍ അവന്റെ മുഖത്ത് ഞാനൊരു മുറിവ് കണ്ടു. എന്താണതെന്ന് അനേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞത് സിനിമയുടെ സംഘട്ടന രംഗത്തിനിടെ സംഭവിച്ചതാണെന്ന്. ഞാന്‍ പറഞ്ഞു ഒരു നടന്‍ ഒരിക്കലും നമ്മുടെ ശ്രദ്ധയില്ലായ്മ കാരണം ഒരു അപകടം വരുത്തി വയ്ക്കരുത് അങ്ങനെ സംഭവിച്ചാല്‍ അത് ആ സിനിമയെ ബാധിക്കും. ചിത്രീകരണം നിന്നുപോകും ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. അത് കൊണ്ട് ഒരു ആര്‍ട്ടിസ്റ്റ് സാഹസിക രംഗങ്ങള്‍ ചെയ്യുമ്പോള്‍  വളരെ കെയര്‍ ഫുള്‍ ആയിരിക്കണം' എന്നുമാണ് പറഞ്ഞത് . 


 

fahad fasil got an adivise form her father

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES