നടൻ ഫഹദ് ഫാസിലിന് പരിക്ക്; സെറ്റിട്ട വീടിന് മുകളില്‍ നിന്നും നടന്‍ താഴേക്ക് വീണു; താരം ചികിത്സയിൽ കഴിയുന്നു

Malayalilife
topbanner
നടൻ ഫഹദ് ഫാസിലിന് പരിക്ക്; സെറ്റിട്ട വീടിന് മുകളില്‍ നിന്നും നടന്‍ താഴേക്ക് വീണു; താരം ചികിത്സയിൽ കഴിയുന്നു

രു മലയാളചലച്ചിത്ര നടനാണ് ഫഹദ് ഫാസിൽ.ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി.

നടന്‍ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ചിത്രത്തില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ച് പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീടിന് മുകളില്‍ നിന്നാണ് ഫഹദ് താഴേക്ക് വീഴുന്നത്. മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിന് മുകളില്‍ നിന്നും വീണാണ് താരത്തിന് പരിക്ക് പറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ പരിക്കുകള്‍ നിസാരമെന്നാണ് വിവരം. ചികിത്സയില്‍ കഴിയുന്ന താരത്തിന് വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാല്‍ മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് താത്കാലികമായി ചിത്രീകരണം നിര്‍ത്തിവെച്ചതായിട്ടാണ് അറിയുന്നത്.

ഫഹദ് ഫാസില്‍ തിരിച്ചെത്തിയതിന് ശേഷമായിരിക്കും ചിത്രീകരണം പുനഃരാരംഭിക്കുക. ഫഹദ് നായകനാവുന്ന മലയന്‍ കുഞ്ഞ് എന്ന സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകനും അദ്ദേഹത്തിന്‍റെ പിതാവുമായ ഫാസിലാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരാണയണന്‍റേതാണ് തിരക്കഥ. സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ യിലൂടെയാണ്.

fahad fasil fall accident movie malayalam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES