'ഞാനിന്ന് ഹാപ്പിയാണ്... അതിനൊരു കാരണമുണ്ട്; പക്ഷെയത് സര്‍പ്രൈസ് ആണ്...പുതിയ വീഡിയോ പങ്കിട്ട് എലിസബത്ത്; താരത്തിന്റെ പുതിയ വീഡിയോയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

Malayalilife
 'ഞാനിന്ന് ഹാപ്പിയാണ്... അതിനൊരു കാരണമുണ്ട്; പക്ഷെയത് സര്‍പ്രൈസ് ആണ്...പുതിയ വീഡിയോ പങ്കിട്ട് എലിസബത്ത്; താരത്തിന്റെ പുതിയ വീഡിയോയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

ഇടയ്ക്കിടെ തന്റെ നല്ല വിശേഷങ്ങളുമായി വ്‌ലോഗറും ഡോക്ടറും നടന്‍ ബാലയുടെ മുന്‍ഭാര്യയുമായ എലിസബത്ത് ഉദയന്‍ സോഷ്യല്‍ മീഡിയയില്‍ വന്നുചേരാറുണ്ട്. എലിസബത്ത് കുറച്ചേറെക്കാലമായി ഗുജറാത്തിലെവിടോയോ ആണ് ജോലി നോക്കുന്നത്.മുന്‍ഭര്‍ത്താവായ ബാലയില്‍ നിന്നും അകന്നു എന്ന വിവരം പുറത്തുവരുന്നത് എലിസബത്ത് മറ്റൊരു നാട്ടില്‍ നിന്നും പോസ്റ്റ് ചെയ്ത വീഡിയോകളിലൂടെയാണ്. 

കഴിഞ്ഞ ദിവസമാണ് ഗായിക അമൃത സുരേഷ് ബാലയുടെ മുന്‍ ഭാര്യയായിരുന്ന ഡോ എലിസബത്തുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു, അതിനു പിന്നാലെ നിറഞ്ഞ ചിരിയോടെയുള്ള വീഡിയോ പങ്കിട്ടിരിക്കുകയാണ് എലിസബത്ത്.  
   
'ഇന്ന് വളരെ ഹാപ്പിയായിട്ടാണ് വരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് നടന്ന് വരികയാണ്. ഇന്നലെ നൈറ്റായിരുന്നു. 36 മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞാണ് വരുന്നത്. സാധരണ ഭയങ്കര ക്ഷീണിച്ചാണ് വരാറുള്ളത്. എങ്ങനേയേലും കിടന്നാല്‍ മതിയന്ന തോന്നലായിരിക്കും. പക്ഷെ ഇന്ന് സന്തോഷത്തോടെ വരാന്‍ ഒരു കാരണമുണ്ട്. അത് പക്ഷെ സര്‍പ്രൈസ് ആണ്. രണ്ട് ദിവസം കഴിഞ്ഞ് പറയാം. എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ചിലപ്പോള്‍ ആളുകള്‍ ചോദിക്കും ഇതൊക്കെ വീഡിയോ ഇടേണ്ട കാര്യമുണ്ടോയെന്ന്. എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. എല്ലാവരുടേയും ജീവിതത്തില്‍ സന്തോഷമുള്ള കാര്യങ്ങളാണ് നടക്കുന്നതെന്ന് വിചാരിക്കുന്നു. എല്ലാ കാര്യങ്ങളും നന്നായി നടക്കട്ടെ...'' എന്നാണ് എലിസബത്ത് വീഡി?യോയില്‍ പറയുന്നത്.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ അതിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. എന്താണ് ആ ആ സര്‍പ്രൈസ് എന്നും സന്തോഷം എന്നുമൊക്കെയാണ് ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നത്. എന്ത് തന്നെയായാലും എലിസബത്ത് സന്തോഷത്തോടെ കഴിയൂ എന്നും ആരാധകര്‍ ആശംസിക്കുന്നുണ്ട്.

എലിസബത്തുമായി തനിക്ക് ഇപ്പോഴും കോണ്‍ടാക്ട് ഉണ്ടെന്നും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ബാല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ വെച്ചാണ് താന്‍ എലിസബത്തുമായി പരിചയപ്പെടുന്നതെന്നും അമൃത കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു.

 

elizabeth udayan has some goodnews

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES