സിനിമാ താരങ്ങളോട് അതിരുകടന്നുള്ള ആരാധനയാണ് ഇപ്പോഴത്തെ തലമുറക്ക്. പ്രേക്ഷകരുടെ ആരാധനയും അതിനെ ചുറ്റപ്പറ്റിയുള്ള വാര്‍ത്തകളും മാധ്യമങ്ങളില്‍ ഇടം പിടിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ തികച്ചും വ്യത്യസ്തമായ താരാധനയുടെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയതില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമാലോകത്തെ സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയുടെ പുത്രന്‍ ദുല്‍ഖര്‍ ആരാധകനാണ് താരത്തോടുള്ള ആരാധന മൂത്ത് മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരു നല്‍കിയിരിക്കുന്നത്.
In our country Bangladesh one guy who came out from depression after watching DQ's charlie movie. He name his son as Dulquer Salmaan. Massive numbers of lovers here for you @dulQuer pic.twitter.com/GplE2qseXz
— Saifuddin Shakil (@SaifShakil5066) November 27, 2018
പക്ഷേ സംഭവം നടന്നത് കേരളത്തില്‍ അല്ലെന്ന് മാത്രം. ബംഗ്ലാദേശ് സ്വദേശിയായ സയ്ഫുദ്ദീന്‍ ഷകീല്‍ ആണ് തന്റെ നാട്ടില്‍ നടന്ന ഈ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ഞങ്ങളുടെ നാട്ടിലൊരാള്‍ ദുല്‍ഖറിന്റെ ചാര്‍ലി കണ്ട് വിഷാദരോഗത്തില്‍ നിന്നും മുക്തനായി. മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിടുകയും ചെയ്തു. ഇവിടെ നിങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്' എന്നായിരുന്നു സെയ്ഫുദ്ദീന്റെ ട്വീറ്റ്. തന്നെ ടാഗ് ചെയ്തുള്ള ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ദുല്‍ഖര്‍ ആരാധകന് നന്ദിയറിയിച്ച് രംഗത്ത് വന്നു.
അതിര്‍ത്തി കടന്നെത്തിയ സ്‌നേഹത്തിന് നന്ദിയുമറിയിച്ച് ദുല്‍ഖര്‍. സെയ്ഫുദ്ദീന്റെ ട്വീറ്റ് കണ്ണില്‍പ്പെട്ട ദുല്‍ഖര്‍ ആരാധകരോടുള്ള സ്‌നേഹാന്വേഷണവും രേഖപ്പെടുത്തി. 'ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം. കോളേജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. ഇപ്പോഴും അവരുമായുള്ള അടുപ്പം സൂക്ഷിക്കുന്നു,' എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.