കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയുന്ന വിഷയം ദുൽഖറും അദ്ദേഹത്തിനെ പോലീസ് പിടിച്ചതുമാണ്. വണ്ടികളെ പ്രത്യേകിച്ച് കാറിനോട് നല്ല ഇഷ്ടമാണ് താരത്തിന് എന്ന് എല്ലാവര്ക്കും അറിയാം. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു മലയാളത്തിന്റെ കുഞ്ഞിക്കയുടെ വാഹനം ട്രാഫിക് നിയമം തെറ്റിക്കുന്നത്. അബന്ധത്തില്‍ നിയമം തെറ്റിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. മുഹമ്മദ് ജസീല്‍ എന്ന യുവാവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പുതിയ പോര്‍ഷെ കാറിലൂടെ ആലപ്പുഴ ബൈപ്പാസിലൂടെ വരുമ്പോഴായിരുന്നു നിയമലംഘനം സംഭവിക്കുന്നത്. തുടര്‍ന്ന് ഹോം ഗാര്‍ഡ് വാഹനം തടഞ്ഞു. ഇതോടെ വണ്ടി റിവേഴ്‌സ് എടുക്കുകയായിരുന്നു. ഇതിനിടെ ആരാധകര്‍ക്ക് അദ്ദേഹം കൈവീശി കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇത് വൈറലായതോടെ അതിലെ പോലീസ് കാരനും വൈറൽ അയി. തെറ്റ് കാണിച്ച ദുൽഖർ ആണെങ്കിലും നല്ല പോലീസുകാരൻ വെറുതെ വിട്ടില്ല എന്നൊക്കെ കുറേപേർ പറഞ്ഞിരുന്നു. ഇപ്പോൾ ഈ പോലീസുകാരൻ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ദുല്‍ഖറിന് തെറ്റുപറ്റിയതാണെന്നും അത് ആര്‍ക്കും സംഭവിക്കാവുന്നതാണെന്നുമാണ് ബിജി എന്ന ആ പോലീസുകാരൻ പറയുന്നത്. ദുല്‍ഖര്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നുവെന്നും ബിജി പറയുന്നു. ഡിവൈഡറിന്റെയും ബൈപ്പാസിന്റെയും നിര്‍മ്മിതി കാരണമാണ് തെറ്റിദ്ധാരണ ഉണ്ടായതു എന്നും അത് ആർക്കും പറ്റുന്ന തെറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു. കിഴക്കില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അപകടപ്പെടാതിരിക്കാന്‍ തടയുകയാണ് ചെയ്തത്. തടഞ്ഞപ്പോള്‍ ഉടനെ തന്നെ അദ്ദേഹം കാര്യം മനസിലാക്കി വണ്ടി റിവേഴ്സ് എടുത്ത് ശരിയായ ഭാഗത്തുകൂടി പോവുകയാണ് ഉണ്ടായതെന്നും ബിജി വ്യക്തമാക്കിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വരനെ ആവശ്യമുണ്ട് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറുപ്പാണ് ദുല്‍ഖറിന്റെ പുതിയ സിനിമ. തമിഴ് ചിത്രമായ ഹേ സിനാമിക ആണ് മറ്റൊരു പുതിയ സിനിമ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിൽ തിരുവനന്തപുരത്തായിരുന്നു ദുൽഖർ. തിരിച്ചു പോകും വഴിയാണ് ഇത് സംഭവിച്ചത്.