മലയാളികളുടെ സ്വന്തം ഡിക്യൂവാണെങ്കിലും മലയാളത്തിനും തമിഴിലും തെലുങ്കിനും പുറമെ ബോളിവുഡിലും നിറസാന്നിധ്യമായികൊണ്ടിരിക്കുകയാണ് ദുല്ഖര് സല്മാന്. ഇപ്പോള് താരത്തിന്റെ ഫോട്ടോഷോട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളില് തരംഗമാകുന്നത്. ഒരു മ്യൂസിക് വീഡിയോയുടെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
'ദി റാംപ്ലര്' എന്ന തലക്കെട്ടോടെയുള്ള വീഡിയോ ദുല്ഖര് തന്നെയാണ് ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിരിക്കുന്നത്. നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയും ചന്ദ്രശേഖര് മേനോനും ചേര്ന്നാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.