Latest News

ദുല്‍ഖര്‍ സല്‍മ്മാന്‍, കല്യാണി പ്രിയദര്‍ശന്‍ ചിത്രം അവസാനവട്ട ചിത്രീകരണത്തില്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

Malayalilife
 ദുല്‍ഖര്‍ സല്‍മ്മാന്‍, കല്യാണി പ്രിയദര്‍ശന്‍ ചിത്രം അവസാനവട്ട ചിത്രീകരണത്തില്‍;  ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫാറര്‍ ഫിലിംസും നിര്‍മ്മിച്ച് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തില്‍ .ദുല്‍ഖര്‍ സല്‍മാന്‍,കല്യാണി എന്നിവരാണ് ചിത്രത്തില്‍ നായികാ നായകന്‍മാരായി എത്തുന്നത് .

കല്ല്യാണിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് ഇരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമാണിത്. അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി  മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
 

Read more topics: # dulker salman ,# and kalyani
dulker salman and kalyani

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES