Latest News

സ്വന്തം ശബ്ദം കൊടുത്തില്ലെങ്കില്‍ പ്രമോഷന് വരില്ലെന്ന് ശോഭന; തുടരും സിനിമയില്‍ ഫുള്‍ ഡബ്ബ് ചെയ്‌തെങ്കിലും അവസാന നിമിഷം ഒഴിവാക്കി; വിളിച്ച് പറയാനുള്ള മര്യാദ പോലും ശോഭന കാണിച്ചില്ല; ക്ലൈമാക്‌സ് അലറി നിലവിളിച്ച് വളരെ എഫോര്‍ട്ട് എടുത്ത് ചെയ്തത്; ഭാഗ്യ ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

Malayalilife
സ്വന്തം ശബ്ദം കൊടുത്തില്ലെങ്കില്‍ പ്രമോഷന് വരില്ലെന്ന് ശോഭന; തുടരും സിനിമയില്‍ ഫുള്‍ ഡബ്ബ് ചെയ്‌തെങ്കിലും അവസാന നിമിഷം ഒഴിവാക്കി; വിളിച്ച് പറയാനുള്ള മര്യാദ പോലും ശോഭന കാണിച്ചില്ല; ക്ലൈമാക്‌സ് അലറി നിലവിളിച്ച് വളരെ എഫോര്‍ട്ട് എടുത്ത് ചെയ്തത്; ഭാഗ്യ ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റ് ആവുകയും ചെയ്തു. ശോഭന-മോഹന്‍ലാല്‍ കോമ്പോയെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോളിതാ ഈ ചിത്രത്തെ ചൊല്ലി പുതിയ വിവാദം ആണ് ചര്‍ച്ചയാകുന്നത്. സനിമയില്‍ നിന്ന് തനിക്ക് ഉണ്ടായ സങ്കടകരമായ അനുഭവത്തെക്കുറിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പങ്ക് വച്ച വാക്കുകളാണ് ചര്‍ച്ചകള്‍ക്ക് കാരണം.

തുടരും സിനിമയില്‍ ശോഭനയ്ക്കു വേണ്ടി ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഉപയോഗിച്ചത് ശോഭനയുടെ ശബ്ദവും. ക്ലൈമാക്സില്‍ ഭാഗ്യലക്ഷ്മിയുടെ ശബ്ദവും ഉപയോഗിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കിയ കാര്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

നടിയ്ക്ക് മുന്നേ ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മിയായിരുന്നുവെന്നും തന്റെ ശബ്ദം നല്‍കിയില്ലെങ്കില്‍ സിനിമയുടെ പ്രമോഷന് വരില്ലെന്ന് ശോഭന പറഞ്ഞത് കൊണ്ടാണ് തന്റെ ശബ്ദം സിനിമയില്‍ നിന്ന് ഒഴിവാക്കിയതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. നായികയായി ശോഭനയെ തീരുമിച്ചപ്പോള്‍ തന്നെ നടി തന്നെ ഡബ്ബ് ചെയ്യുമെന്ന് തീരുമാനിച്ചതായി തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നത് നുണ ആണെന്നും ഭാഗ്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 

എന്റെ ശബ്ദം വേണ്ടായെന്ന് ഇതുവരെ ഒരു ആര്‍ട്ടിസ്റ്റും പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. പക്ഷെ അടുത്തിടെ എനിക്ക് ഒരു വിഷമം ഉണ്ടായി. എല്ലാവര്‍ക്കും അറിയാം ശോഭനയുടെ ഒട്ടുമിക്ക സിനിമകളിലും ഞാന്‍ ആണ് ഡബ്ബ് ചെയ്തിട്ടുള്ളത്. എന്റെ ശബ്ദമാണ് അവര്‍ക്ക് നന്നായി ചേരുന്നത് എന്നും പറയാറുണ്ട്. തുടരും സിനിമയും ഞാന്‍ ഡബ്ബ് ചെയ്തതാണ്. ഇത് പറയണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്ന വിഷയം ആണ്. കാരണം, തുടരും സിനിമ ഡബ്ബിങിന് വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങള്‍ ഡബ്ബിങ് തുടങ്ങിയിട്ട് കുറേ ആയില്ലേ എന്ന്. എല്ലാവരും ചെയ്തു, ലാല്‍ സാര്‍ എല്ലാം കഴിഞ്ഞു, ചേച്ചി മാത്രമേയുള്ളൂ ബാക്കിയെന്ന് അവര്‍ എന്നോട് പറഞ്ഞു. തമിഴ് ക്യാരക്ടര്‍ ആണെന്ന് പറഞ്ഞപ്പോള്‍ ശോഭനനന്നായി തമിഴ് സംസാരിക്കില്ലേ അവരെക്കൊണ്ട് തന്നെ ചെയ്യിപ്പിച്ചൂടെ എന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചു. ശോഭനയ്ക്കും സ്വന്തമായി ഡബ്ബ് ചെയ്യാന്‍ ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു അത് വേണ്ട ഭാഗ്യ ചേച്ചി മതി എന്ന് എന്നാണ് അവര്‍ എന്നോട് പറയുന്നത്. ഞാന്‍ ഡബ്ബ് ചെയ്യാനായി പോയി.

ഞാന്‍ ഇത് ശോഭന ചെയ്താല്‍ പോരെ എന്ന് ചോദിച്ചപ്പോഴും ഇല്ല ചേച്ചി തന്നെ ചെയ്യണം എന്നാണ് തരുണ്‍ മൂര്‍ത്തിയും സുനിലും എന്നോട് പറഞ്ഞത്. ഫുള്‍ പിക്ചര്‍ ഞാന്‍ ഡബ്ബ് ചെയ്തു. ക്ലൈമാക്‌സ് അലറി നിലവിളിച്ച് വളരെ എഫോര്‍ട്ട് എടുത്ത് ചെയ്തു. ഒരു വിലപേശലും ഇല്ലാത്ത മുഴുവന്‍ പേയ്‌മെറ്റും തന്നു. എല്ലാം കഴിഞ്ഞു, പടം റിലീസ് ആകുന്നില്ല, ഞാന്‍ ഒരു ദിവസം രഞ്ജിത്തിനെ വിളിച്ച് ചോദിച്ചു എന്താണ് പടം റീലീസ് ചെയ്യാത്തത് എന്ന്. അപ്പോള്‍ എന്നോട് അദ്ദേഹമാണ് പറയുന്നത്, ചേച്ചിയുടെ വോയിസ് മാറ്റി, ശോഭന തന്നെ ഡബ്ബ് ചെയ്തുവെന്ന്. എന്നെ വിളിച്ച് പറയാനുള്ള മര്യാദ നിങ്ങള്‍ക്ക് ഇല്ലേയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ എന്നോട് അവര്‍ ഓപ്പണ്‍ ആയി പറഞ്ഞു ശോഭന പറഞ്ഞു അവര്‍ ഡബ്ബ് ചെയ്തില്ലെങ്കില്‍ പ്രമോഷന്‍ ചെയ്യാന്‍ വരില്ലെന്ന്. അപ്പോള്‍ അത് അവര്‍ ശോഭനയെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു.

അതെല്ലാം ഓക്കേ ആണ്, പക്ഷെ ഇത്രയും സിനിമകള്‍ ഡബ്ബ് ചെയ്ത ഒരു ഡബ്ബിങ് ആര്‍ട്ടിസ്‌റ് എന്ന നിലയില്‍ ശോഭനയ്ക്ക് എന്നെ വിളിച്ച് ഒന്ന് പറയാമായിരുന്നു. അത് അവര്‍ പറഞ്ഞില്ല, പ്രൊഡ്യൂസര്‍, ഡയറക്ടര്‍, ആരും പറഞ്ഞില്ല. എന്നിട്ട് തരുണ്‍ മൂര്‍ത്തി ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നത് കേട്ടു ശോഭനയാണ് സിനിമയില്‍ എന്ന് തീരുമാനിച്ചപ്പോഴേ അവര്‍ തന്നെ ഡബ്ബ് ചെയ്യുമെന്നും തീരുമാനിച്ചിരുന്നുവെന്ന്. അങ്ങനെ കൂടെ നുണ പറയുന്നത് കേട്ടു. അതില്‍ ഒരു വീഡിയോ ഒന്നും ചെയ്ത് വൈറലാക്കാന്‍ എനിക്ക് താല്പര്യം ഇല്ല. പടം ഞാന്‍ ഫസ്റ്റ് ഡേ തന്നെ തിയേറ്ററില്‍ കാണാന്‍ പോയിരുന്നു. ക്ലൈമാക്‌സില്‍ എന്റെ വോയിസ് ഉപയോഗിച്ചിട്ടുണ്ട്, കാരണം എനിക്ക് നന്നായിട്ട് അറിയാം അത്രയും അലറി കരയാന്‍ ഒന്നും ശോഭനയ്ക്ക് പറ്റില്ല, കാരണം അവര്‍ക്ക് അങ്ങനെ ചെയ്ത് എക്‌സ്പീരിയന്‍സ് ഇല്ല. ഡയലോഗുകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അലറലും കരച്ചിലും എന്റേതാണ്. എന്റെ ശബ്ദം മാറ്റിയപ്പോള്‍ വിളിച്ച് പറയാനുള്ള മര്യാദ അവര്‍ എന്നോട് കാണിച്ചില്ല എന്നതില്‍ എനിക്ക് നല്ല സങ്കടം ഉണ്ട്; ഭാഗ്യ ലക്ഷ്മി പറഞ്ഞു.

dubbing artist bhagyalakshm about tudarum

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES