വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവിനെക്കുറിച്ചുളള കുറിപ്പും ചിത്രവും പങ്കുവച്ച് ദിവ്യ ഉണ്ണി

Malayalilife
topbanner
വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവിനെക്കുറിച്ചുളള കുറിപ്പും ചിത്രവും പങ്കുവച്ച് ദിവ്യ ഉണ്ണി

പ്രണയവര്‍ണ്ണങ്ങള്‍, ആകാശ ഗംഗ തുടങ്ങി ഫ്രണ്ടസ്, സൂര്യപുത്രന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ്  ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയുമാണ് ദിവ്യ. മലയാളത്തില്‍ അന്‍പതോളം ചിത്രങ്ങള്‍ ചെയ്ത ദിവ്യ മറ്റുഭാഷകളിലും ചിത്രങ്ങള്‍ ചെയ്തിരുന്നു. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു താരം വിവാഹിതയായത് അതോടെ അഭിനയത്തില്‍ നിന്നും മാറി കുടുംബജീവിതത്തിലേക്ക് കടന്നു. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട പറഞ്ഞ നടി ഒന്നര വര്‍ഷം മുമ്പ് വിവാഹമോചനം തേടി കഴിഞ്ഞ വര്‍ഷം ആദ്യം മറ്റൊരാളെ കല്യാണം കഴിച്ചിരുന്നു.2018 ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വച്ചായിരുന്നു ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. കഴിഞ്ഞ  ദിവസം  ദിവ്യയുടെ വിവാഹവാര്‍ഷികമായിരുന്നു. വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട്  ദിവ്യ പങ്കുവച്ച് ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ഒന്നാം വിവാഹ വാര്‍ഷികത്തില്‍ പ്രണയാതുരമായ കുറിപ്പും ചിത്രവും ഫെസ്ബുക്കില്‍ പങ്കുവെച്ചിരിക്കയാണ് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി. 'നീ തന്ന പുഞ്ചിരിയാണ് എന്റെ മുഖത്ത് അണിഞ്ഞിരിക്കുന്നത്. നമ്മള്‍ പരസ്പരം ഒന്നു ചേര്‍ന്നിട്ട് ഒരു വര്‍ഷമായി. എന്നാല്‍ ഇന്നലെ വിവാഹിതരായത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നതെന്നാണ് ദിവ്യ ഉണ്ണി  കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. 2017ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുള്ള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്.ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയാണ് ദിവ്യ ഉണ്ണി. നൃത്തവേദിയിലൂടെ താരം തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം.അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണിയുടെ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണിയുടെ വിവാഹം. അനുജത്തിയുടെ വിവാഹത്തിന് എടുത്ത ചിത്രമാണ് ദിവ്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വയസ്സ് 37 ആയെങ്കിലും ചിത്രത്തില്‍ പ്രായം തോന്നിക്കില്ലെന്നു മാത്രമല്ല സൂര്യപുത്രനിലെ മായയെക്കാളും വര്‍ണ്ണപകിട്ടിലെ നാന്‍സിയെക്കാളുമൊക്കെ സുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ ഉണ്ണി, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ 2013 ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

Actress divya unni first wedding anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES