Latest News

എല്ലാവര്‍ക്കും നന്ദി.. സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ച് ദിവ്യ ഉണ്ണി..! ആശംസകള്‍ നേര്‍ന്ന് ആരാധകരും

Malayalilife
topbanner
എല്ലാവര്‍ക്കും നന്ദി.. സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ച് ദിവ്യ ഉണ്ണി..! ആശംസകള്‍ നേര്‍ന്ന് ആരാധകരും

രുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹം കഴിച്ചു. ഇപ്പോള്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ദിവ്യ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഭര്‍ത്താവിനൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന ദിവ്യ പങ്കുവച്ച പോസ്റ്റും ചിത്രങ്ങളുമാണ് വൈറലായി മാറുന്നത്.

പ്രണയവര്‍ണ്ണങ്ങള്‍, ആകാശ ഗംഗ തുടങ്ങി ഫ്രണ്ടസ്, സൂര്യപുത്രന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ്  ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയുമാണ് ദിവ്യ. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കയാണെങ്കിലും ദിവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ നൃത്തവേദികളിലെ ചിത്രങ്ങളും കുടുംബച്ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ആരാധകര്‍ക്ക് താങ്ക്‌സ് ഗിവിങ്ങ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കയാണ് ദിവ്യ. അമേരിക്കയില്‍ ആഘോഷിക്കുന്ന ഒരു ചടങ്ങാണ് താങ്ക്‌സ് ഗിവിങ്ങ്.

ജീവിതത്തില്‍ തന്നെ നയിക്കുന്ന വലിയ ശക്തികളെക്കുറിച്ചും അവര്‍ക്ക് താങ്ക്‌സ് ഗിവിങ് ആശംസയും നേര്‍ന്ന് എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോള്‍. അമ്മയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കും അനിയത്തിക്കും കുടുംബത്തിനുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളും ദിവ്യ ഉണ്ണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിലെ എല്ലാ റോളിലും താന്‍ സന്തോഷവതിയാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അതീവ സന്തോഷത്തോടെയുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരും ദിവ്യക്ക് താങ്ക്‌സ് ഗിവിങ്ങ് ഡേ ആശംസകള്‍ നല്‍കുന്നുണ്ട്.



അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തി കുടുംബസമേതം അവിടെ താമസിക്കുകയാണ് ദിവ്യ ഉണ്ണി. നൃത്തവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി ഇടയ്ക്കിടയ്ക്ക് ദിവ്യ കേരളത്തിലേക്ക് എത്താറുണ്ട്. വിവാഹശേഷം നടിമാര്‍ സിനിമയിലേക്ക് തിരികെ എത്തുന്ന ഈ സമയത്തില്‍ ദിവ്യ എന്നാണ് തിരികെ എത്തുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ബാലതാരമായാണ് ദിവ്യ ഉണ്ണി തുടക്കം കുറിച്ചത് കുട്ടിക്കാലം മുതലേ തന്നെ മാതാപിതാക്കള്‍ കാലപരിപാടികളില്‍ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. നിന്നെ നായികയാക്കി സിനിമയൊരുക്കുമെന്നുള്ള വാക്ക് ആദ്യം നല്‍കിയത് വിനയനായിരുന്നു. കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു അദ്ദേഹം ആ വാക്ക് പാലിച്ചത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. പിന്നീട് ഇത് പരാജയമായി വിവാഹബന്ധം വേര്‍പെടുത്തിയ ദിവ്യ കഴിഞ്ഞ വര്‍ഷം അണുനിനെ ദിവ്യ വിവാഹം ചെയ്യുകയുമായിരുന്നു. രണ്ടു മക്കള്‍ ദിവ്യക്ക് ആദ്യ ബന്ധത്തിലുണ്ട്.

divya unni shares picture on thanks giving day

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES