Latest News

നടി ദിവ്യ ഉണ്ണിയും ഭര്‍ത്താവും പ്രണയദിനത്തില്‍ പങ്കുവച്ച ചിത്രം വൈറല്‍; അടിക്കുറിപ്പില്‍ പൃഥിരാജ് തോല്‍ക്കും..!

Malayalilife
 നടി ദിവ്യ ഉണ്ണിയും ഭര്‍ത്താവും പ്രണയദിനത്തില്‍ പങ്കുവച്ച ചിത്രം വൈറല്‍; അടിക്കുറിപ്പില്‍ പൃഥിരാജ് തോല്‍ക്കും..!

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ഈ അഭിനേത്രി എന്നാല്‍ വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹം കഴിച്ചു. ഇപ്പോള്‍ പ്രണയദിനത്തില്‍ ഭര്‍ത്താവ് ചുംബിക്കുന്ന ചിത്രം താരം പങ്കുവച്ചതാണ് വൈറലാകുന്നത്.

 

പ്രണയവര്‍ണ്ണങ്ങള്‍, ആകാശ ഗംഗ തുടങ്ങി ഫ്രണ്ടസ്, സൂര്യപുത്രന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ്  ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയുമാണ് ദിവ്യ. മലയാളത്തില്‍ അന്‍പതോളം ചിത്രങ്ങള്‍ ചെയ്ത ദിവ്യ മറ്റുഭാഷകളിലും ചിത്രങ്ങള്‍ ചെയ്തിരുന്നു. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു താരം വിവാഹിതയായത് അതോടെ അഭിനയത്തില്‍ നിന്നും മാറി കുടുംബജീവിതത്തിലേക്ക് കടന്നു. എന്നാല്‍ ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വിവാഹമോചനത്തില്‍ എത്തി. 2017ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്. തുടര്‍ന്ന് 2018ല്‍ ദിവ്യ മുംബൈ മലയാളിയായ അരുണ്‍കുമാറിനെ വിവാഹം കഴിച്ചു. തിരുവനന്തപുരത്ത് നിന്ന് മുംബൈയ്ക്ക് താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്.

 

അതേസമയം ഫെബ്രുവരി 4ന് ഇവര്‍ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് പങ്കുവച്ച ചിത്രങ്ങളും വൈറലായിരുന്നു. സന്തോഷപൂര്‍വ്വമാണ് താന്‍ അരുണിനൊപ്പം ജീവിക്കുന്നത് എന്ന് സൂചന നല്‍കുന്ന വാചകങ്ങളോടെയായിരുന്നു ദിവ്യ ഉണ്ണി ചിത്രം പങ്കുവച്ചത്. നീ തന്നതാണ് എന്റെ ഈ പുഞ്ചിരി. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷം. എന്നാല്‍ ഇന്നലെ വിവാഹിതരായതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.'എന്നാണ് ഒന്നാം വിവാഹവാര്‍ഷികത്തില്‍ ദിവ്യ കുറിച്ചത്. ഇപ്പോഴിതാ പ്രണയദിനത്തിലും തന്റെ പ്രിയപ്പെട്ടവുമായുള്ള ചിത്രം ദിവ്യ ആരാധകരുമായി പങ്കുവച്ചിരിക്കയാണ്. അരുണ്‍ തന്റെ നെറ്റിയില്‍ ഉമ്മ വയ്ക്കുന്ന ചിത്രമാണ് ദിവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'Love loves to love love' എന്ന പ്രശസ്തമായ വരിയും താരം ഇതൊടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇതിന് ഒട്ടെറെ ആശംസകളും താരത്തിന് ലഭിക്കുന്നുണ്ട്. അതേസമയം 'Love loves to love lov-e എന്നതിന്റെ അര്‍ഥം എന്താണെന്നും പൃഥിരാജിനെ ദിവ്യ തോല്‍പ്പിക്കുമോ എന്നുമാണ് സോഷ്യല്‍മീഡിയ തമാശരൂപേണ ചോദിക്കുന്നത്. അഭിനയത്തില്‍ ഇടവേളയെടുത്തെങ്കിലും ഇപ്പോഴും നൃത്ത വേദികളില്‍ സജീവ സാന്നിധ്യമാണ് ദിവ്യ.

divya-unni-share-very-happy-valentine day-in facebook-with-husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES