പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ആകാശഗംഗയുടെ രണ്ടാം ഭാഗം ഈ വരുന്ന നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്താനൊരുങ്ങുകയാണ്.ഭയപ്പെടുന്ന വിഷ്വലുകളുമായി എത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമായിരുന്നു.വിനയന്റെ മകന്‍ വിഷ്ണു വിനയനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പുതുമുഖനടി ആരതിയാണ് ചിത്രത്തിലെ നായിക.
രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്‌നിഖാന്‍, രാജമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ് ഖാന്‍, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, വത്സല മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് മറ്റ് പ്രധാനന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ആകാശഗംഗ ആദ്യ ഭാഗത്തില്‍ യക്ഷിയായി വന്ന് പ്രേക്ഷകരെ ഭയപ്പെടുത്തിയ താരമായിരുന്നു ദിവ്യ ഉണ്ണി.20 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയ്ക്ക് രണ്ടാം ഭാഗമെത്തുമ്പോള്‍ അന്ന് പ്രധാനകഥാപാത്രം അവതരിപ്പിച്ച ദിവ്യ ചിത്രത്തിലില്ല. എന്നാല്‍ ആകാശഗംഗ 2 ല്‍ അഭിനയിക്കാത്തതില്‍ തനിക്ക് വിഷമമില്ല മറിച്ച് സന്തോഷമേയുള്ളുവെന്ന് പറയുകയാണ് താരം.
ദിവ്യാ ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ, 'എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ആകാശഗംഗ. എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്പോള്‍ വലിയ ആകാംഷയാണുള്ളത്. വിനയനങ്കിളിന്റെ ചിത്രമാകുമ്പോള്‍ അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമൊന്നുമില്ല. മറിച്ച് സന്തോഷം മാത്രമേ ഒള്ളൂ. ആദ്യഭാഗം ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണല്ലോ രണ്ടാം ഭാഗം ഉണ്ടായത്. ആദ്യചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രണ്ടാം ഭാഗം ആദ്യ ഭാഗത്തേയ്ക്കാള്‍ മികച്ചതാകാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു