Latest News

ആതിരപ്പള്ളിയുടെ മനോഹാരിതയില്‍ ചുവപ്പ് സാരിയണിഞ്ഞ് കാലില്‍ ചിലങ്കയുമിട്ട് ദിവ്യ ഉണ്ണിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്; ലക്ഷണമൊത്ത നര്‍ത്തകിയുടെ ഭാവഭേദങ്ങളിലുള്ള നടിയുടെ ചിത്രങ്ങള്‍ കാണാം

Malayalilife
ആതിരപ്പള്ളിയുടെ മനോഹാരിതയില്‍ ചുവപ്പ് സാരിയണിഞ്ഞ് കാലില്‍ ചിലങ്കയുമിട്ട് ദിവ്യ ഉണ്ണിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്; ലക്ഷണമൊത്ത നര്‍ത്തകിയുടെ ഭാവഭേദങ്ങളിലുള്ള നടിയുടെ ചിത്രങ്ങള്‍ കാണാം

തിരപ്പള്ളിയുടെ മനോഹാരിതയില്‍ ലക്ഷണമൊത്ത നര്‍ത്തകിയുടെ ഭാവഭേദങ്ങളിലുള്ള നടി ദിവ്യാ ഉണ്ണിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമായ ദിവ്യയുടെ ചിത്രങ്ങള്‍ കാടിന്റെയും വെള്ളച്ചാട്ടത്തിന്റേയു മൊക്കെ പശ്ചാത്തലത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്.

ചിലങ്ക കെട്ടിയ കാലുകളും ചുവപ്പുസാരിയും അണിഞ്ഞ് അതിസുന്ദരിയായാണ് ദിവ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.ഗുരുവായൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ നിഥിന്‍ നാരായണ്‍ ആണ് താരത്തിന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. നിഥിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. 

'കല്യാണസൗഗന്ധികം' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഇപ്പോള്‍. 

ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ദിവ്യ  കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. 2018 ഫെബ്രുവരി നാലിന് ഹൂസ്റ്റണില്‍ വച്ചായിരുന്നു ദിവ്യയുടെ വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ദിവ്യയ്ക്ക് ഒപ്പമാണ്. 

അടുത്തിടെ സഹോദരി വിദ്യാ ഉണ്ണിയുടെ വിവാഹത്തിനെത്തിയ ദിവ്യയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ സജീവമായ ദിവ്യാ ഉണ്ണി സമൂഹമാധ്യമങ്ങളിലും ആക്റ്റീവ് ആണ്.

divya unni latest pictures viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES