Latest News

മാസങ്ങള്‍ക്കു മുന്നേ തന്നെ തീരുമാനിച്ച ക്രിസിന്റെ യാത്രയില്‍ ദിവ്യയെയും മക്കളെയും ഒപ്പം കൂട്ടി; ഹൈദരബാദിലേക്ക് പോകുന്ന സന്തോഷം പങ്ക് വച്ച് ദിവ്യയും മകളും

Malayalilife
 മാസങ്ങള്‍ക്കു മുന്നേ തന്നെ തീരുമാനിച്ച ക്രിസിന്റെ യാത്രയില്‍ ദിവ്യയെയും മക്കളെയും ഒപ്പം കൂട്ടി; ഹൈദരബാദിലേക്ക് പോകുന്ന സന്തോഷം പങ്ക് വച്ച് ദിവ്യയും മകളും

വൈകി ആരംഭിച്ച ജീവിതമാണെങ്കിലും ആ ജീവിതം പരമാവധി ആസ്വാദ്യകരമാക്കുകയാണ് ദിവ്യയും ക്രിസ് വേണുഗോപാലും. അതിനൊപ്പം ഇരുവരും പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കുക കൂടി ചെയ്യുമ്പോഴാണ് ജീവിതം കൂടുതല്‍ മനോഹരമാക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര ഹൈദരാബാദിലേക്ക് ആണെന്ന വിവരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഇന്നു രാവിലെ ഹൈദരാബാദില്‍ വിമാനം ഇറങ്ങിയിരിക്കുകയാണ് ദിവ്യയും മക്കളും. ക്രിസ് ഇന്നലെ രാത്രി തന്നെ നഗരത്തിലെത്തിയിരുന്നു. മാസങ്ങള്‍ക്കു മുന്നേ തന്നെ തീരുമാനിച്ച യാത്രയായിരുന്നു ക്രിസിന്റേത്. വിവാഹം കഴിഞ്ഞപ്പോള്‍ ആ യാത്രയില്‍ ഭാര്യയേയും മക്കളേയും ഒപ്പം കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്നു രാവിലെ ദിവ്യയും മക്കളും എത്തിയത്.

മകള്‍ മായ പകര്‍ത്തിയ വീഡിയോയാണ് ദിവ്യ പങ്കുവച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുന്നതും എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുന്നതും എല്ലാമാണ് വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. സ്റ്റോറിയില്‍ ഹൈദരാബാദ് എന്നും ചേര്‍ത്തിട്ടുണ്ട്. തെലുങ്കാനയിലെ പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാനാണ് ക്രിസ് വേണുഗോപാല്‍ എത്തിയിരിക്കുന്നത്. ആ യാത്രയില്‍ ദിവ്യയേയും ഒപ്പം കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീടത് ഒരു കൊച്ചു ഹണിമൂണ്‍ യാത്രയായി മാറാന്‍ അധികനേരമെടുത്തില്ല. 

ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ ഹൈദരാബാദ് ആണ് തെലുങ്കാനയുടെ തലസ്ഥാനം. കാണാനും ആസ്വദിക്കാനും നിരവധി സ്ഥലങ്ങളുള്ള സ്ഥലം കൂടിയാണ് തെലുങ്കാന. ഒന്‍പതാം തീയതി പത്തരമാറ്റിന്റെ ഷൂട്ടിംഗ് ആരംഭിക്കും മുന്നേ ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ് തിരിച്ചെത്താനാണ് ഇരുവരും പ്ലാന്‍ ചെയ്തിരിക്കുന്നത്.

വൈകിയാരംഭിച്ച ജീവിതം പരമാവധി ആസ്വാദ്യകരമാക്കുക എന്നതാണ് രണ്ടുപേരുടേയും ലക്ഷ്യം. ബാധ്യതകളോ ഭാവിയെ കുറിച്ചുള്ള ആശങ്കകളോ ഇല്ലാതെ സ്വസ്ഥവും സമാധാനപരവുമായ ജീവിതമാണ് ഇവര്‍ക്കു മുന്നിലുള്ളത്. അതുകൊണ്ടു തന്നെ ആ ജീവിതം സ്വര്‍ഗതുല്യമാക്കാനുള്ള ശ്രമത്തിലാണ് ഈ താരദമ്പതികള്‍. എത്ര മുതിര്‍ന്നാലും പങ്കാളിയുടെ ലാളനകളും കൊഞ്ചിക്കലുകളും ഏറ്റുവാങ്ങാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. സ്വകാര്യനിമിഷങ്ങളിലെ അത്തരം സ്നേഹങ്ങളാണ് ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്തുന്നത്. ആ കെട്ടുറപ്പ് ക്രിസിനും ദിവ്യയ്ക്കും ഇടയിലുമുണ്ട്.

വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ദിവ്യയ്ക്കും ക്രിസിനും നേരെ സദാചാര വാദികളുടെ ഒരാക്രമണം തന്നെയായിരുന്നു. അസഹനീയമായ കമന്റുകള്‍ക്കെതിരെ ഇരുവരും പ്രതികരിച്ചപ്പോള്‍ താരദമ്പതികള്‍ക്ക് പിന്തുണയുമായി ആയിരങ്ങളാണ് എത്തിയത്. ദിവസങ്ങള്‍ക്കിപ്പുറം ഹേറ്റേഴ്‌സിനെ എല്ലാം ആരാധകരാക്കി മാറ്റുകയായിരുന്നു ഇവര്‍. ഇപ്പോഴും ഇരുവരുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെയുണ്ട്. അവര്‍ക്കിടയിലേക്കാണ് ദിവ്യയുടേയും ക്രിസിന്റെയും ആദ്യ യാത്രാ വിശേഷം എത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങും മുമ്പ് ഒന്നിച്ചുള്ളത് കുറച്ചു ദിവസങ്ങള്‍ ആഘോഷമാക്കാനാണ് ഇരുവരും പ്ലാന്‍ ചെയ്തിരിക്കുന്നത്.

 

divya sridhar and kris venugopal travel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക