Latest News

ഈ വിമര്‍ശനം പ്രതീക്ഷിച്ചത്; വിദേശത്ത് ഇത്തരം സീനുകള്‍ സാധരണയാണ്;  ഷൂട്ടിങ് കാണണം എന്നായിരുന്നു ചിലരുടെ കമന്റ്; മലയാളികളുടെ ചിന്തയാണ് മാറേണ്ടത്; ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റിലെ ന്യൂഡ് രംഗം ആഘോഷമാക്കു ന്നതിനിടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ദിവ്യ പ്രഭ

Malayalilife
ഈ വിമര്‍ശനം പ്രതീക്ഷിച്ചത്; വിദേശത്ത് ഇത്തരം സീനുകള്‍  സാധരണയാണ്;  ഷൂട്ടിങ് കാണണം എന്നായിരുന്നു ചിലരുടെ കമന്റ്; മലയാളികളുടെ ചിന്തയാണ് മാറേണ്ടത്; ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റിലെ ന്യൂഡ് രംഗം ആഘോഷമാക്കു ന്നതിനിടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ദിവ്യ പ്രഭ

കാന്‍ ചലച്ചിത്ര മേളയില്‍ രാജ്യത്തിനാകെ അഭിമാനമായി മാറിയ സിനിമയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. പായല്‍ കപാഡിയ സംവിധാനം ചെയ്ത സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത് മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം റീലിസ് ചെയ്തത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് ദിവ്യ പ്രഭ. ചിത്രത്തിലെ ദിവ്യ പ്രഭയുടെ ടോപ് ലെസ് രംഗമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. എന്നാല്‍ ഇത്തരം പ്രതികരണങ്ങള്‍ താന്‍ പ്രതീക്ഷിച്ചതാണെന്നാണ് ദിവ്യ പ്രഭ പറയുന്നത്. ആളുകളുടെ കാഴ്ചപ്പാട് മാറാന്‍ സമയമെടുക്കുമെന്നും ദിവ്യ പ്രഭ പറയുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. 

സിനിമയെക്കുറിച്ച് ഒരുപാട് നല്ല അഭിപ്രായങ്ങള്‍ എനിക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഷൂട്ടിന്റെ തിരക്കിലായിരുന്നത് കാരണം ഈ കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. കാന്‍സിലേക്ക് എത്തും എന്നത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇക്കാര്യം സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതാണ്. കാരണം ഇവിടെ ഇങ്ങനെയാണല്ലോ? എന്നാണ് ദിവ്യ പ്രഭയുടെ പ്രതികരണം. ഇവിടെയുള്ള ആളുകള്‍ക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ച്ചപ്പാട് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കും എന്നും ദിവ്യ പറയുന്നു. ഷൂട്ടിങ് കാണണം എന്നായിരുന്ന ഈ വീഡിയോയിക്ക് പിന്നാലെ വന്ന കമന്റ്. ഇത്തരം ചിന്തായുള്ളവരോട് എന്ത് പറയാനാണെന്നും ദിവ്യ പറഞ്ഞു. 

പ്രതീക്ഷിച്ചിരുന്നതിനാല്‍ നിരാശയില്ല. ഇത് പുതിയ കാര്യമൊന്നുല്ല. എപ്പോഴും നടക്കുന്നതാണ്. പ്രത്യേകിച്ച് മലയാളിയുടെ കാര്യത്തില്‍. അതേസമയം, ഇത് സിനിമയാണ്, ഇവര്‍ അഭിനേതാവാണ് എന്ന തരത്തില്‍ പ്രേക്ഷകര്‍ ഇനി എപ്പോഴാണ് നമ്മളെ കണ്ടു തുടങ്ങുന്നത് എന്ന കാര്യങ്ങള്‍ ചിന്തിക്കാറുമുണ്ടെന്നും താരം പറയുന്നു. സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ കൊണ്ടായിരിക്കാം സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചരണം നടക്കുന്നതെന്നും ദിവ്യ പ്രഭ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ പൈറസിയ്ക്കെതിരെ ഒരു ശക്തമായ നിയമമില്ല. വിദേശഭാഷകളില്‍ ഇത്തരം രംഗങ്ങള്‍ സാധരണയാണ്. അവിടെ ഈ ചര്‍ച്ച നടക്കാറില്ല. അഭിനേതാവിനെ സംബന്ധിച്ച് ശരീരം എന്നത് തന്റെ ഉപകരണമാണ്. 

ആളുകളുടെ ചിന്തക്കാണ് മാറ്റം വരേണ്ടത്. ഭാവി തലമുറ വരുമ്പോള്‍ ഇതിന് ഒരു മാറ്റം വരുമെന്നാണ് കരുതുന്നതെന്നും ദിവ്യ പറഞ്ഞു. കാനില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രം കുറിച്ച സിനിമയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഗ്രാന്റ് പ്രീ പുരസ്‌കാരം നേടിയാണ് കാനില്‍ ചിത്രം കയ്യടി നേടിയത്. മുംബൈയിലെ രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് സിനിമ പറയുന്നത്. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു സിനിമ. അത്തരത്തിലൊരു സിനിമ ഇങ്ങനെ ചര്‍ച്ചയാകുന്നതിലെ നിരാശ പങ്കിട്ടു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

divya prabha responded to the criticism

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES