Latest News

നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു; സത്യഭാമ ട്ടീച്ചറേ..കുറച്ചല്ല, ഒത്തിരി കൂടിപ്പോയി: ഇതില്‍ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്; സംവിധായകന്‍ വിനയന്‍ കുറിച്ചത്

Malayalilife
 നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു; സത്യഭാമ ട്ടീച്ചറേ..കുറച്ചല്ല, ഒത്തിരി കൂടിപ്പോയി: ഇതില്‍ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്; സംവിധായകന്‍ വിനയന്‍ കുറിച്ചത്

ര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരമാര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കലാ സിനിമാ സാംസ്‌കാരിക രാഷ്്ട്രീയ മേഖലയില്‍ നിന്നും നിരവധി പേരാണ് പ്രതിഷധം അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോളിതാ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയനും കുറിപ്പ് പങ്ക് വച്ചു. കലാഭവന്‍ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടര്‍ച്ചയെ വളരെ വേദനയോടെയാണ് ഞാന്‍ കാണുന്നതെന്ന് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റെ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഇവിടെ ഓര്‍ത്തു പോകുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇവനെ ഒക്കെ കണ്ടാല്‍ അരോചകമാണ് പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ.. തനിക്കോ തന്റെ മക്കള്‍ക്കോ ജനിക്കുന്ന കുട്ടികള്‍ വിരൂപനോ, വികലാംഗനോ ആയാല്‍ ഒരാള്‍ക്ക് ഇതുപോലെ പറയാന്‍ പറ്റുമോ?'- വിനയന്‍ ചോദിച്ചു.

വിനയന്റെ വാക്കുകളിലേക്ക്...
കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തിയാണ്. ശ്രീമതി കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടന്‍കില്‍ അതു പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണ്. ശ്രീമതി സത്യഭാമ ചാനലുകാരോട് സംസാരിക്കുമ്പോള്‍ പുറകിലത്തെ ചുവരില്‍ ഭഗവാന്‍ ശ്രീക്രൃഷ്ണന്റെ ചിത്രം കണ്ടതായി തോന്നുന്നു..

സത്യഭാമട്ടീച്ചറേ, ശ്രീക്രൃഷ്ണ ഭഗവാന്‍ കാക്കകറുമ്പന്‍ ആയിരുന്നു.. കാര്‍മുകില്‍ വര്‍ണ്ണന്റെ സൗന്ദര്യത്തേ പാടി പുകഴ്ത്തുന്ന എത്രയോ കൃതികള്‍ ടീച്ചര്‍ തന്നെ വായിച്ചിട്ടുണ്ടാകും..അസുരന്മാരെ മോഹിപ്പിച്ച് കീഴ്പ്പെടത്താനായി മോഹിനി ആയി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ്.. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറേ.. പിന്നെ ഈ പറയുന്നതില്‍ എന്ത് ന്യായമാണ്.

അപ്പോള്‍ ഇതില്‍ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്. ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഇവിടെ ഓര്‍ത്തു പോകുന്നു.. രാമകൃഷ്ണന്‍ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടര്‍ച്ചയേ വളരെ വേദനയോടെ ആണ് ഞാന്‍ കാണുന്നത്.

നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. ഇവനെ ഒക്കെ കണ്ടാല്‍ അരോചകമാണ് പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ.. തനിക്കോ തന്റെ മക്കള്‍ക്കോ ജനിക്കുന്ന കുട്ടികള്‍ വിരൂപനോ, വികലാംഗനോ ആയാല്‍ ഒരാള്‍ക്ക് ഇതുപോലെ പറയാന്‍ പറ്റുമോ? പൊക്കം കുറഞ്ഞ മനുഷ്യരെ വച്ച് ഞാന്‍ ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ തന്റെ പൊക്കക്കുറവിനെ പരിഹസിച്ച ഒരു പ്രൊഡക്ഷന്‍ ബോയിയോട് ചേട്ടാ ദൈവം നമ്മളെ സ്രഷ്ടിച്ചപ്പോള്‍ ഒന്നു മാറി ചിന്തിച്ചിരുന്നെന്‍കില്‍ ചേട്ടന്‍ എന്നെപ്പോലെ കുള്ളനും ഞാന്‍ ചേട്ടനെ പോലെ നല്ല പൊക്കമുള്ളവനും ആയേനെ എന്ന് നിറഞ്ഞ കണ്ണുകളോടെ ഒരു കൊച്ചു മനുഷ്യന്‍ പറഞ്ഞപ്പോള്‍ അവനെ വാരി എടത്ത് പശ്ചാത്താപത്തോടെ അവന്റെ അടുത്ത് നൂറു സോറി പറഞ്ഞ പ്രൊഡക്ഷന്‍ ബോയിയെ ഞാനോര്‍ക്കുന്നൂ.

ആ പ്രൊഡക്ഷന്‍ ബോയിയുടെ മനസ്സിന്റെ വലുപ്പമെന്‍കിലും. ഒത്തിരി ശിഷ്യരൊക്കെയുള്ള ശ്രീമതി കലാമണ്ഡലം സത്യഭാമയ്ക് ഉണ്ടാകട്ടെ എന്നാംശം സിക്കുന്നു. അതല്ലന്‍കില്‍ സാസ്‌കാരിക കേരളത്തിന് ഒരപമാനമായിരിക്കും


 

director vinayan about kalamandalam sathyabhama

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES