ഉറങ്ങാന്‍ ശ്രമിക്കുമ്പോഴോ ഉറങ്ങി കഴിഞ്ഞാലോ ഒരു ചെറിയ ശബ്ദം കേട്ടാല്‍ എന്റെ ഉറക്കം നഷ്ടപ്പെടും. ഇന്‍സോംമ്നിയ എന്ന ഒരു രോഗമാണത്. ഞാന്‍ ആ രോഗത്തിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചികിത്സയിലാണ്. ഉറക്കഗുളിക ആയിരുന്നു മരുന്നായി ഡോക്ടര്‍ നല്‍കിയത്. ഒരെണ്ണം കഴിച്ചു തുടങ്ങിയ താനിപ്പോള്‍ നിരവധി ഗുളികകളാണ് ഉറങ്ങാനായി കഴിക്കുന്നത്. കഴിഞ്ഞ ദിവസം മാര്‍ച്ച് നാലിന് തനിക്ക് ഒരുപാട് സ്ട്രസ് ഉണ്ടായിരുന്നു. യാത്രയും ജോലിയും പഠനവും ഒക്കെയായി മാനസിക സമ്മര്‍ദ്ദം ഏറെയുണ്ടായപ്പോഴാണ് നിരവധി ഗുളികകള്‍ എടുത്തു കഴിച്ചത്. എന്നാല്‍ അതു തന്റെ ശരീരത്തിന് താങ്ങാനായില്ല. ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ടിരിക്കെ തന്റെ ബോധം മറയുകയും ഉറക്കത്തിലേക്ക് പോവുകയും ചെയ്തു.
തുടര്‍ന്ന് രണ്ടു ദിവസത്തോളം ഈ ഉറക്കത്തിലേക്ക് വീണപ്പോള്‍ തന്റെ ബോഡി അത്രയും വിഷമകരമായ അവസ്ഥയിലേക്കും നീങ്ങി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നിരവധി പേരാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഒരാള്‍ പോലും തന്റെ ഈ ഫോണിലേക്ക് വിളിച്ച് എന്താണ് സംഭവിച്ചത് എന്നു ചോദിച്ചില്ല. നാളെ നിങ്ങള്‍ക്കും ഈ അവസ്ഥയോ ഈ രോഗമോ വന്നേക്കാം. എന്നെ ഒന്നു വിളിച്ച് കണ്‍ഫേം ചെയ്യുന്നതിനു മുമ്പ് തന്റെ വീട്ടില്‍ എന്താണ് സംഭവിച്ചത് എന്നതിനെ ചൊല്ലി നിരവധി വാര്‍ത്തകളും ചിത്രങ്ങളുമാണ് തമിഴ്, തെലുങ്ക് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. തുടര്‍ന്നാണ് തനിക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നതിനെ ചൊല്ലി കല്‍പന നേരിട്ടെത്തി പ്രതികരിച്ചത്.
തമിഴ്നാട്ടില്‍ നടത്തിയ പ്രസ് മീറ്റില്‍ പൊട്ടിത്തെറിച്ച് രൂക്ഷമായ ഭാഷയിലാണ് നടി പ്രതികരിച്ചത്. തുടര്‍ന്ന് എറണാകുളത്ത് എത്തിയ കല്‍പന തനിക്ക് സംഭവിച്ചത് എന്താണെന്നും തന്റെ അസുഖമെന്താണെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു. കല്‍പന ആശുപത്രിയിലായി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ഈ വാര്‍ത്ത തമിഴ് മാധ്യമങ്ങള്‍ വഴി മലയാളത്തിലേക്കും എത്തിയത്. അപ്പോഴേക്കും കല്‍പനയുടെ വീട്ടിലേക്ക് പൊലീസ് വാതില്‍പ്പൊളിച്ച് കയറുന്നതും അവര്‍ ബോധരഹിതയായി ബെഡ്റൂമില്‍ കിടക്കുകയും ചെയ്യുന്ന വീഡിയോകളും അവരെ ആശുപത്രിയിലേക്ക് വീല്‍ച്ചെയറിലിരുത്തി കൊണ്ടുവരുന്ന ദൃശ്യങ്ങളുമെല്ലാം തമിഴ് മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ കല്‍പനയുടെ ആരോഗ്യസ്ഥിതി സ്റ്റേബിള്‍ ആയതിനു പിന്നാലെയാണ് പ്രതികരണവുമായി മകള്‍ രംഗത്തു വന്നത്.
താന്‍ കല്‍പനയുടെയും പ്രസാദിന്റെയും മകളാണെന്ന് പറഞ്ഞു തുടങ്ങിയ ദയ തന്റെ അമ്മ ഒരു ഗായിക എന്നതിലുപരി എല്‍എല്‍ബിയ്ക്ക് പഠിക്കുകയും ഒപ്പം പിഎച്ച്ഡിയും ചെയ്യുന്നുണ്ടെന്നാണ് വെളിപ്പെടുത്തിയത്. ഇതു കാരണം തന്നെ, ഇതിന്റെ സമ്മര്‍ദ്ദം കാരണം കുറച്ചുകാലമായി ഇന്‍സോംമ്നിയ എന്ന അവസ്ഥയിലാണ് അമ്മയുള്ളത്. ഇന്‍സോംനിയ എന്നു വച്ചാല്‍ ഉറക്കമില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ആണ്. ഡോക്ടറെ കണ്ടപ്പോള്‍ ഉറങ്ങാനുള്ള മരുന്ന് നല്‍കുകയും ചെയ്തു. അങ്ങനെയാണ് മുന്നോട്ടു പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മരുന്ന് കഴിച്ചപ്പോള്‍ അത് ഓവര്‍ഡോസായി മാറി. ഇതോടെയാണ് തുടര്‍ച്ചയായി മണിക്കൂറുകളോളം അമ്മ ഉറങ്ങിപ്പോയതെന്നും മകള്‍ വെളിപ്പെടുത്തിയിരുന്നു. അല്ലാതെ അത് ആത്മഹത്യാ ശ്രമം അല്ലെന്നും മകള്‍ പറഞ്ഞിരുന്നു.