പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വര്‍ക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളില്‍ സഹ സംവിധായകനായും കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 40 വര്‍ഷത്തോളം എഴുപതോളം ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകന്‍ ജോഷിയുടെ ഭൂരിഭാഗം ചിത്രങ്ങളുടെയും പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984-ല്‍ സന്ദര്‍ഭം എന്ന ചിത്രംമുതലാണ് ജോഷിക്കൊപ്പം ചേര്‍ന്നത്. നിറക്കൂട്ട്, ന്യൂ ഡല്‍ഹി, നായര്‍സാബ്, സൈന്യം, കൗരവര്‍, ധ്രുവം, നമ്പര്‍ 20 മദ്രാസ് മെയില്‍, ലേലം, പത്രം, ട്വന്റി ട്വന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്.റണ്‍വേ, നരന്‍, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് അവസാനമായി പ്രവര്‍ത്തിച്ചത്.
പരേതരായ മാധവവന്റെയും സരളയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതനായ ജയപ്രകാശ്(റിട്ട. പോളിടെക്‌നിക് അധ്യാപകന്‍), പരേതനായ അനില്‍കുമാര്‍(റിട്ട. ആര്‍.ടി.ഒ.), പരേതനായ ജയസിങ്(ഗിരിജാ ഇലക്ട്രിക്കല്‍സ്, വര്‍ക്കല), ഗിരിജ(റിട്ട. പ്രൊഫസര്‍, എസ്.എന്‍. കോളേജ്, വര്‍ക്കല), അനിത(റിട്ട. അധ്യാപിക വിളബ്ഭാഗം എ.എം.ടി.ടി.ഐ.)സംവിധായകന്‍ ജോഷിയുടെ അമ്മാവന്റെ മകനാണ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു..