ജന്മദിനത്തില്‍ പലരും ഞെട്ടിക്കാറുണ്ട് എന്നാല്‍ സംവിധായകന്‍ ഫാസില്‍ ഞെട്ടിയത് ഒരു വല്ലാത്ത ഞെട്ടല്‍ ആയി.സപ്തതി നിറവിലെത്തിയ പ്രിയപ്പെട്ട വാപ്പക്ക് മക്കള്‍ നല്‍കിയ പിറന്നാള്‍ കേക്കിനു സമീപം പുഞ്ചിരിച്ച മുഖത്തോടെയുള്ള ഫാസിലിന്റെ നില്‍പ്പ് കണ്ടാല്‍ അറിയാം.
സംവിധായകന്റെ കസേരയുള്ള കേക്ക് പ്രതലം. കീഴെ, കേക്കിനു ചുറ്റും, ഫിലിം റീല്‍ പോലെ ചിത്രങ്ങളുടെ പോസ്റ്റര്‍ പതിപ്പിച്ചൊരു ഐസിംഗും. സൂപ്പര്‍ നായകന്മാരും, പ്രിയ നായികമാരുടെയും മുഖങ്ങള്‍.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ തുടങ്ങിയ ചലച്ചിത്ര യാത്ര ഫാസിലിന്റേത്. പിന്നീട് 80കളുടെയും, 90കളുടെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി. മമ്മുട്ടി മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ ഒരുക്കി. നിര്‍മ്മാതാവായും, നടനായും നമ്മുക്ക് മുന്നില്‍
പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ലിവിങ് ടുഗെദറിന് ശേഷം പിന്നീട് ചിത്രങ്ങളൊന്നും തന്നെ സംവിധാനം ചെയ്തിട്ടില്ല
മോഹന്‍ലാല്‍ നായകനാവുന്ന പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കുട്ട്യാലി മരയ്ക്കാരുടെ വേഷം ചെയ്യുന്നുണ്ട് ഫാസില്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലും ഒരു വേഷം ഫാസിലിനുണ്ട്.
2002ല്‍ കയ്യെത്തും ദൂരത്തു എന്ന ഫാസില്‍ ചിത്രത്തിലൂടെയായിരുന്നു മകന്‍ ഫഹദ് ഫാസിലിന്റെ അരങ്ങേറ്റം. ഷാനു എന്ന പേരിലായിരുന്നു ഫഹദ് ആദ്യ ചിത്രത്തില്‍ വേഷമിട്ടത്.അഭിനേതാക്കളായ ഫഹദ് ഫാസിലും, ഫര്‍ഹാന്‍ ഫാസിലും ഉള്‍പ്പെടെ, നാല് മക്കളുടെ പിതാവാണ് ഫാസില്‍. രണ്ടു പെണ്മക്കള്‍; അഹ്മ്മദ, ഫാത്തിമ.