Latest News

ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകനില്‍ പുലിയെ കൊല്ലുന്നത്തിന് സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല; രൂക്ഷവിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

Malayalilife
 ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകനില്‍ പുലിയെ കൊല്ലുന്നത്തിന് സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല; രൂക്ഷവിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

ലയാള സിനിമക്ക് എക്കാലത്തും നല്ല സിനിമകള്‍ നല്‍കിയ സംവിധായകന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കണമെന്നും അഭിപ്രായം പറഞ്ഞു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. സിനിമ എത്രമാത്രം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചെലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി കുരിശുംമൂട് സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിലെ സെന്‍സര്‍ഷിപ് നിരോധിക്കമെന്നാണ് തന്റെ അഭിപ്രായമെന്നു പറഞ്ഞ അടൂര്‍, വാണിജ്യ സിനിമകള്‍ക്കു വേണ്ടിയാണ് സെന്‍സര്‍ഷിപ് നിലനില്‍ക്കുന്നതെന്നും തുറന്നടിച്ചു. സെന്‍സര്‍ഷിപ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നത്. സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് ഇത് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

director-adoor-gopalakrishnan-against-big-budget-films-pulimurukan-etc

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES