മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സീരിയല്‍ സമ്മാനിച്ച സംവിധായകനാണ് ആദിത്യന്‍. മുന്‍പ് നിരവധി സീരിയലുകള്‍ സംവിധാനം ചെയ്തിരുന്നെങ്കിലും സാന്ത്വനമായിരുന്നു ആദിത്യന്റെ ജീവിതം മാറ്റിമറിച്ചത്. തുടര്‍ന്ന് ഒന്നൊന്നായി സ്ഥലം വാങ്ങിയും വീട് വച്ചും ജീവിതത്തില്‍ നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കവേയാണ് വീടിന്റെ പാലുകാച്ച് അടുത്തിരിക്കെയാണ് ആദിത്യന്റെ മരണം സംഭവിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ ആദിത്യന്‍ അവിടെ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഹൃദയാഘാതമായിരുന്നു മരണകാരണം. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ മരണം സംഭവിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിരിക്കെ അദ്ദേഹത്തിന്റെ ഭാര്യയുടേയും രണ്ടു മക്കളുടേയും അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. അദ്ദേഹത്തിന്റെ മരണ വേളയില്‍ തിരുവനന്തപുരത്ത് അദ്ദേഹം പണിത വീടിന്റെ പണി പൂര്‍ത്തിയാക്കി ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കുമെന്നും മക്കളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്നും ഒക്കെ പല വാര്‍ത്തകളും പ്രഖ്യാപനങ്ങളുമൊക്കെ വന്നെങ്കിലും പിന്നീടാരും ആ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. അതിനിടെ മക്കളുടെ കാര്യത്തിനായി കാശിന് ബുദ്ധിമുട്ട് വന്നപ്പോള്‍ സൊമാറ്റോ ഡെലിവറി ഗേളായി വരെ റോണുവിന് ജോലിയ്ക്കും പോകേണ്ടിയും വന്നുവെന്നതാണ് സത്യം.
അന്ന് സഹായിക്കാമെന്നും അതിനായി ഒരുമിച്ച് നില്‍ക്കണമെന്നും എന്താവശ്യമുണ്ടെങ്കിലും വിളിക്കാമെന്ന് പറഞ്ഞും മടങ്ങിയവര്‍ ആരും പിന്നെ തിരിഞ്ഞു നോക്കിതു പോലുമില്ല. ഇപ്പോള്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആദിത്യനു കിട്ടിയ അംഗീകാരങ്ങള്‍ വീട്ടിലെ ചെറിയ ഷെല്‍ഫില്‍ വയ്ക്കാന്‍ ഇടമില്ലാത്തതിനാല്‍ ഇടയ്ക്ക് സൊമാറ്റോ ജോലിയ്ക്ക് പോയപ്പോള്‍ വാങ്ങിയ വലിയ ബാഗിലാണ് ഭര്‍ത്താവിന്റെയും മക്കളുടേയും ട്രോഫികളും അംഗീകാരങ്ങളും താന്‍ സൂക്ഷിച്ചിരിക്കുന്നതെന്നായിരുന്നു റോണുവിന്റെ കുറിപ്പ്. ആ വാക്കുകള്‍ ഇങ്ങനെയാണ്:
ഇത് ഇന്ന് post ചെയ്യണമെന്ന് തോന്നി. ഒരാളുടെ കഴിവിന്റെ അംഗീകാരം .. വര്‍ഷം ഒന്നര ആയി. ഇപ്പോഴും അവാര്‍ഡുകള്‍ ഭദ്രമായി തന്നെയുണ്ട് ??????l താഴെ മക്കളുടെ സ്‌കൂള്‍ group fotos സ്ഥല പരിമിതി കാരണം അത് അലമാരിയില്‍. Zomato bag ഒരിക്കല്‍ ഞാന്‍ ആ ഡെലിവറി job inu പോകാന്‍ വാങ്ങിയതാ ??. അതിലുമുണ്ട് മക്കളുടെ യും ചേട്ടന്റെയും school college ചെറിയ ട്രോഫി ????. ഇപ്പൊ ഞാന്‍ ഇത് പറയാന്‍ കാരണം ഓരോരോ ന്യൂസ് കണ്ടിട്ട് തന്നെയാ. എന്നാണ് റോണു കുറിച്ചത്.
ഇങ്ങനെ പറയുവാന്‍ ഒരു കാരണവുമുണ്ട്. കഴിഞ്ഞ ദിവസം രേണു സുധിയുടെ വീട്ടില്‍ മകന്‍ കിച്ചു എത്തിയപ്പോള്‍ കാണിച്ച വീഡിയോയില്‍ സുധിയുടെ അവാര്‍ഡുകള്‍ കട്ടിലിനു താഴെ ഇട്ടിരിക്കുന്നത് വീഡിയോയില്‍ കാണിച്ചിരുന്നു. ഇളയമകന്റെ കളിപ്പാട്ടം തപ്പി പോയപ്പോഴായിരുന്നു അതു കണ്ടത്. തുടര്‍ന്ന് രേണുവിനെതിരെ നിരവധി പേര്‍ രംഗത്തു വന്നിരുന്നു. പിന്നാലെയാണ് ഈ ചിത്രങ്ങളും ആദിത്യന്റെ ഭാര്യ റോണു പങ്കുവച്ചത്. രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന ഒരു ചെറിയ കുടുംബം ആയിരുന്നു ആദിത്യന്റേത്. സാന്ത്വനം പരമ്പര സൂപ്പര്‍ ഹിറ്റായി ടിആര്‍പി റേറ്റിങ്ങില്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആണ് ആദിത്യന്‍ മരണമടയുന്നത്. ഹൃദയാഘാതം ആയിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ മരണവാര്‍ത്ത വന്നപ്പോള്‍ ആരെങ്കിലും പറ്റിക്കാന്‍ പറയുന്നതാണോ എന്ന് സംശയിച്ചവര്‍ പോലും ഉണ്ട്. കാരണം മരണത്തിന്റെ തലേദിവസം വരെ ഷൂട്ട് ഉണ്ടായിരുന്നു. ഇപ്പോഴും അവാര്‍ഡുകള്‍ ഭദ്രമായി സൂക്ഷിക്കുന്നുണ്ട് രോണു.