കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്കിന്റെ മാമോദീസ ചടങ്ങിലെത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. പിന്നീട് ലാല്‍ ജോസിന്റെ മകളുടെ കല്യാണത്തിന് കാവ്യ ഇല്ലാതെ മീനാക്ഷിക്കൊപ്പമാണ് ദിലീപ് എത്തിയത്. ഇപ്പോള്‍ കാവ്യയ്ക്ക് ഒപ്പം തന്റെ സ്റ്റാഫിന്റെ കല്യാണത്തിന് എത്തിയ ദിലീപ് സ്വന്തം കുടുംബത്തോടെന്നവണ്ണം ഇവരോട് ഇടപെടുന്നതുമാണ് വൈറലാകുന്നത്.
വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കാനായി കാവ്യ മാധവന് എത്താറുണ്ട്. മകള്‍ മഹാലക്ഷ്മിയുടെ ജനനശേഷം പൊതുപരിപാടികളില്‍ നിന്നും മാറിനിന്ന കാവ്യയെ പിന്നീട് കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്കിന്റെ മാമോദീസ ചടങ്ങിലാണ് എത്തിയത്.
മെറൂണ്‍ കളര്‍ സല്‍വാര്‍ അണിഞ്ഞ് മുടിയഴിച്ചിട്ട് വലിയ ചുവന്ന വട്ടപ്പൊട്ട് ധരിച്ചാണ് കാവ്യ ചടങ്ങില്‍ പങ്കെടുത്തത്. കറുപ്പ് ഷര്‍ട്ടണിഞ്ഞാണ് ദിലീപ് ചടങ്ങിലേക്ക് എത്തിയത്. പ്രസവശേഷം തടിവച്ചെങ്കിലും അതിസുന്ദരിയായിട്ടാണ് കാവ്യ എത്തിയത്. എന്നാല്‍ ലാല്‍ ജോസിന്റെ മകളുടെ കല്യാണത്തിനും റിസപ്ഷനുമെല്ലാം മീനാക്ഷിക്കൊപ്പം മാത്രമാണ് ദിലീപ് എത്തിയത്. ലാല്‍ ജോസ് ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ കാവ്യയുടെ അസാനിധ്യം ഏറെ ചര്‍ച്ചയായിരുന്നു. ദിലീപും കാവ്യയും പിണക്കമാണോ എന്ന് പോലും ആരാധകര്‍ സംശയിച്ചു. എന്നാല്‍ സംശയങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ ദമ്പതിമാര്‍ ഒന്നിച്ച് വീണ്ടും ഒരു വിവാഹചടങ്ങിലെത്തിയത്.
ദിലീപിന്റെ പഴ്സനല്‍ കോസ്റ്റ്യൂമര്‍ ആയ വെങ്കിട്ട് സുനിലിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഒരുമിച്ചെത്തിയത്. കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നു ഇരുവരും ചടങ്ങില്‍ പങ്കെടുത്തത്. ദൂരെ മാറി നിന്ന് സംസാരിച്ചിരിക്കുന്ന ഇവര്‍ക്കരികിലേക്ക് നവദമ്പതികള്‍ എത്തുന്നതും അനുഗ്രഹം വാങ്ങിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വെള്ള ഷര്‍ട്ട് ധരിച്ചാണ് ദിലീപ് എത്തിയത്. കടുത്ത പച്ച കളറിലെ സല്‍വാറാണ് കാവ്യയെ സുന്ദരിയാക്കിയത്.